Saturday 18 September 2010

ചിരിക്കാന്‍ മറന്നു പോയവര്‍

അവള്‍
ചിരിക്കുമ്പോഴും
ഞാന്‍ ഒരു
മൗന നൊമ്പരം
കണ്ടു.
വിറയാര്‍ന്ന
ചുണ്ടുകളില്‍,
കവിളുകളില്‍
ഭയം നിറയുന്നു
ഭയത്തോടെ
ചുറ്റിലും നോക്കുന്നു
കഴുകന്‍ കണ്ണുകള്‍
കണ്ടു ഭയക്കുന്നു,
കരയുന്നു.
ചിരിക്കുവാന്‍
എന്നോ
മറന്നതാണവള്‍
എന്നിട്ടും
എന്നെക്കണ്ടവള്‍
ചിരിക്കുന്നു.
കണ്ണുനീര്‍ പൊടിയുന്നു,
കണ്ണുനീര്‍ ചാലിട്ട
കവിളുകള്‍
എന്നെ കണ്ടപ്പോള്‍
തുടിച്ചു.
ആനന്ദം നിറയുമ്പോഴും
അവള്‍ക്കറിയാം
ഞാന്‍ അവളെ വിട്ടു
പോകുമെന്ന്.
കാരണം ഞാനും
കേവലം ഒരു
വഴിപോക്കനാണ്‌,
അപരിചിതന്‍.

No comments:

വന്നതിനും,വായിച്ച് അഭിപ്രായം അറിയിച്ചതിനും നന്ദി