Wednesday, 13 October 2010

മദ്യപിക്കാത്തവന്‍ ആണല്ലത്രേ.

മദ്യപിക്കില്ലെന്ന് ഞാന്‍
പറഞ്ഞുനോക്കി,
എന്നിട്ടും ഞാന്‍
മദ്യപിക്കേണ്ടി വന്നു.
കാരണം മദ്യപിക്കാത്തവന്‍
ആണല്ലത്രേ.
മദ്യപിച്ചില്ലെങ്കില്‍
ആണിന്‌ എന്തുവില.
എന്നെ അവര്‍ കളിയാക്കി
നീ ആണുതന്നെയോ
എന്നവര്‍ ചോദിച്ചു.
ഒടൂവില്‍ ഞാന്‍ മദ്യം
അകത്താക്കി,
പിന്നീട് അതെനിക്ക്
പതിവായി,
ഞാനിപ്പോള്‍
ശരിക്കും ആണാണ്‌.

7 comments:

ശ്രീവിദ്യ said...

മദ്യത്തേപ്പറ്റി മാത്രമേ എഴുതാനുള്ളോ എന്ന് ദയവായി ചൊദിക്കരുതേ

ഇസ്മായില്‍ കുറുമ്പടി shaisma.co.cc said...

"ഞാനിപ്പോള്‍
ശരിക്കും ആണാണ്‌"
ശരിയാണു.ആണത്തമില്ലാത്ത ആണ്!

ജുവൈരിയ സലാം said...

ആണായാൽ മദ്യപിക്കണം

സുജിത് കയ്യൂര്‍ said...

Vishayam visham.vishamam

monu said...

സ്വൊന്തം തീരുമാനത്തില്‍ ഉറച്ചു നില്കുന്നവന്‍ ആണ് "ആണ് ". അല്ലേ ?

മറ്റുള്ളവര്‍ പറയുന്നത് കേട്ട് വാക്ക് മാറ്റുന്നവന്‍ ആരാണ് ?

Shameer T K said...

ആണുങ്ങളുടെ കഷ്ടകാലം.

rarichan said...

yuvathayude aanmohamanu
khaganave nirakkyappedunneth
khagnave nirayumpol
malokarellem nirakudamavunnu

വന്നതിനും,വായിച്ച് അഭിപ്രായം അറിയിച്ചതിനും നന്ദി