മദ്യപിക്കില്ലെന്ന് ഞാന്‍
പറഞ്ഞുനോക്കി,
എന്നിട്ടും ഞാന്‍
മദ്യപിക്കേണ്ടി വന്നു.
കാരണം മദ്യപിക്കാത്തവന്
ആണല്ലത്രേ.
മദ്യപിച്ചില്ലെങ്കില്‍
ആണിന് എന്തുവില.
എന്നെ അവര്‍ കളിയാക്കി
നീ ആണുതന്നെയോ
എന്നവര്‍ ചോദിച്ചു.
ഒടൂവില്‍ ഞാന്‍ മദ്യം
അകത്താക്കി,
പിന്നീട് അതെനിക്ക്
പതിവായി,
ഞാനിപ്പോള്‍
ശരിക്കും ആണാണ്.
7 comments:
മദ്യത്തേപ്പറ്റി മാത്രമേ എഴുതാനുള്ളോ എന്ന് ദയവായി ചൊദിക്കരുതേ
"ഞാനിപ്പോള്‍
ശരിക്കും ആണാണ്"
ശരിയാണു.ആണത്തമില്ലാത്ത ആണ്!
ആണായാൽ മദ്യപിക്കണം
Vishayam visham.vishamam
സ്വൊന്തം തീരുമാനത്തില്‍ ഉറച്ചു നില്കുന്നവന് ആണ് "ആണ് ". അല്ലേ ?
മറ്റുള്ളവര്‍ പറയുന്നത് കേട്ട് വാക്ക് മാറ്റുന്നവന് ആരാണ് ?
ആണുങ്ങളുടെ കഷ്ടകാലം.
yuvathayude aanmohamanu
khaganave nirakkyappedunneth
khagnave nirayumpol
malokarellem nirakudamavunnu
Post a Comment