Friday 5 November 2010

മരണം കാത്ത് കഴിയുന്നവര്‍

ഇന്നലെ എന്നെ നോക്കി
എന്റെ കൊച്ചുമകന്‍
പരിഹസിച്ചു,
അപ്പുപ്പന്റെ തൊലി ചുളുങ്ങിയെന്ന്
അവന്‍ പറഞ്ഞു,മീശ ഇങ്ങനെ
പഞ്ഞിപോലെ ആയതെന്താണെന്ന്
അവന്‍ ചോദിച്ചു.
ഞാന്‍ അപ്പോള്‍ ചിരിച്ചതേയുള്ളു,
അവന്‍ കുട്ടിയല്ലേ,
അവനറിയില്ലല്ലോ
നാളെ അവനും ഇങ്ങനെ
വൃദ്ധനാകുമെന്ന്,
അവന്റെയും തൊലി ഇങ്ങനെ
ചുളുങ്ങുമെന്ന്.
ഇപ്പോള്‍ എല്ലാവര്‍ക്കും
വൃദ്ധരോട് പുശ്ചമാണ്‌,
നാളയെപ്പറ്റി ചിന്തിക്കാത്തതു -
കൊണ്ടുള്ള പുച്ഛം.
വൃദ്ധര്‍ മരണം കാത്ത്
കഴിയുന്നവരാണോ?

13 comments:

Jishad Cronic said...

സത്യം...

Vijay Karyadi said...

മനോഹരം ഇവിടെയും വരുമല്ലോ ...
വിജയ്കാര്യടി
www.karyadikavitha.blogspot.com

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

എല്ലാം സത്യസന്ധമായ കവിതകള്‍

ജയരാജ്‌മുരുക്കുംപുഴ said...

valare sathyam..... aashamsakal.......

ajiive said...

nannaayittundu, kooduthal poetic aakkuka, ellaavarum parayunnathupole othiri sathyangal pachayaayi, congrats

ഹാപ്പി ബാച്ചിലേഴ്സ് said...

നന്നായിട്ടുണ്ട്. ആശംസകള്‍.

Anurag said...

എല്ലാവര്‍ക്കും എന്റെ നന്ദി

HAINA said...

എല്ലാവർക്കും വരാനുള്ളത്

Pranavam Ravikumar said...

Universal Truth Unveiled... My wishes...!

നജു പൊന്നാനി said...

കൊള്ളാം, പക്ഷേ ഒരു സംശയം,
പുശ്ചം എന്നാണോ പുച്ഛം എന്നല്ലേ?

വിരല്‍ത്തുമ്പ് said...

യുവ്വനത്തില്‍ ജരാനരകള്‍ ബാധിച്ചവര്‍ക്കും,,,,,,,,

നന്ന്,,,,,

വിരല്‍ത്തുമ്പ്

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

നല്ല കഥ.
ഇഷ്ടമായി.

Unknown said...

nannayittund..pakshe vaardhakyamathra saapa pankilamano?

വന്നതിനും,വായിച്ച് അഭിപ്രായം അറിയിച്ചതിനും നന്ദി