ഇന്നലെ ഭാര്യയുടെ മാനം
കാക്കുവാന്‍ കഴിയാതെ
ഒരു ഭര്‍ത്താവ് പിടഞ്ഞു,
ഗര്‍ഭിണിയാണവള്‍,
എന്നിട്ടും,
വഴിവക്കില്‍ എവിടെയോ
പതുങ്ങി നിന്നവര്‍,
കാമവെറി കണ്ണില്‍ തിമിരം നിറച്ചവര്‍.
ഒരുകത്തിയില് പ്രീയനവന്‍
പിടഞ്ഞില്ലാതാകുന്നത്
അവള് കണ്ടു.
പിന്നെ ഒന്നും അറിയാതെ.....
അവളുടെ നഗ്ന മേനിയില്‍
കിനിഞ്ഞ ചോരയില്‍
അവര്‍ കാമം തീര്‍ത്തു.
വഴിപോക്കര്‍
ആസ്വാദകരായി,
നിയമം വെറും ചില്ലു പാത്രമായി,
നഷ്ടം അവള്‍ക്ക് മാത്രം.
അല്ല! നഷ്ടം സ്തീക്കുമാത്രം.
14 comments:
അസഭ്യമായെങ്കില് എല്ലാവരും ക്ഷമിക്കണം,ഗര്‍ഭിണിയായ പെണ്‍കുട്ടിയും ഭര്‍ത്താവും നടന്നുപോയപ്പോള്‍,ഭര്‍ത്താവിനെ അടിച്ചു വീഴ്ത്തി ഭാര്യയെ പീഡിപ്പിച്ച പത്രവാര്‍ത്തയാണ് പ്രചോദനം
അസഭ്യമൊന്നുമല്ല ...എഴുതൂ....ആശംസകള്‍
അനുരാഗ്,
വളരെ നന്നായി.
ഈ ലോകം - ഇവിടെ കുറെ മനിതര്‍കള്‍!
സഹതപിക്കുവാനല്ലേ നമുക്ക് കഴിയൂ.....!
ഇനിയും ധാരാളം എഴുതണം. ആശംസകള്‍!
kollam
നമ്മുടെ നാട്ടിലെ ചില വികൃത മുഖങ്ങള്‍....
നന്നായി ഈ കവിത....
nice literary piece ...could xpress a truthful face of dis world.
our bless
by
Team mizhiyoram
അനുരാഗ് , കവിത വളരെ മൂര്‍ച്ചയേറിയ ആയുധമാണ്.ചിലര്‍ക്കെങ്കിലും അതൊരു നീറ്റല്‍ ആകണം. ആശംസകള്‍
nannayittundu....... bhavukangal.........
Kollam suhruthe... Manoharam... Iniyum Ezhithuka....
സത്യങ്ങള്‍ കാണുമ്പോള്‍ മുഖം വികൃതമാകും ,തുടരുക
അസഭ്യമല്ല ഇത്. ചില നേർകാഴ്ചയാണ്.
എല്ലാം വെറുതെ ജസ്റ്റ് പറഞ്ഞ് പോകുന്നതുപോലെ ...
നന്നായിരിക്കുന്നു.. ആശംസകൾ
കൊള്ളാം..
Post a Comment