Tuesday, 26 April 2011

കാത്തിരിപ്പ്

കിളിവാതില്‍ പാതി തുറന്ന്
മഴനീര്‍ തുള്ളികള്‍ നിറഞ്ഞീടും
ആ പച്ചിലതോപ്പില്‍,
പാതി മാഞ്ഞ വഴിയോരത്ത്
ആരെയോ തേടി കണ്ണും നട്ട്
നോക്കെത്താ ദൂരത്തെ നിഴല്‍-
രൂപം കാണുവാന്‍.
ഒരിക്കലും ആരും,
വരില്ലെന്നറിയാമെങ്കിലും
ആരെയോ തേടി പായുമെന്‍
കണ്ണുകള്‍,
ആരോ വരുവതിനായി
നിറകണ്ണുകളുമായി
കാത്തിരിപ്പൂ ഞാന്‍
വെറുമൊരു കാത്തിരിപ്പ്.

9 comments:

അമ്മുക്കുട്ടി said...
This comment has been removed by a blog administrator.
അനുരാഗ് said...

എന്റെ ഏറ്റവും പ്രീയപ്പെട്ട ഒരാളുടെ വരികളാണിത്

priyag said...

കാത്തിരുപ്പ് അതല്ലേ എല്ലാം !

ആസാദ്‌ said...

ഏറ്റവും പ്രിയപ്പെട്ട ഒരാളിന്റെ പദനിസ്വസനവുമായി ആവണി പാല്‍ വയല്‍ നീന്തി കുളിര്‍ തെന്നല്‍ വരും, വരാതിരിക്കല്ല, ആ ജാലക വാതില്‍ പാതി തുറന്നിട്ടോള്ളൂ. ആശംസകള്‍.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഒരു വിരഹഗീതം

മുല്ല said...

വരുവാനില്ലാരുമീ വിജനമാം ഈ വഴിയില്‍
...

ബെഞ്ചാലി said...

വരില്ലെന്നറിയാമെങ്കിലും
ആരെയോ തേടി പായുമെന്‍
കണ്ണുകള്‍...

ഒരില വെറുതെ said...

വരും

jain said...

oru karyam parayate, a avasana vari(വെറുമൊരു കാത്തിരിപ്പ്. ) ath onnu eduthu matiyit onnu vayichu nokike. kurachu bhangi koodille ennu nokike.

വന്നതിനും,വായിച്ച് അഭിപ്രായം അറിയിച്ചതിനും നന്ദി