Thursday 14 April 2011

മരണത്തിന്റെ ക്രൂരത

ഇനിയെന്നു വരുമെന്‍
പ്രീയ സ്വപ്നമേ,
നിന്നെയും കാത്ത് ഞാന്‍
ഉറങ്ങാതിരിക്കും.
സന്തോഷത്തിന്‍ കണങ്ങള്‍
എന്നില്‍ പതിയുമ്പോഴും
ഒരുമാത്ര നിന്നെ ഞാന്‍
ഓര്‍ത്തിടുന്നു.
പൂക്കള്‍ ഇറുക്കുന്ന നിന്‍
കുഞ്ഞി കൈകളും
പുഞ്ചിരി തൂകുന്ന നിന്നിളം ചുണ്ടും,
മറക്കാന്‍ കഴിയില്ല എന്‍ പ്രീയ സ്വപ്നമേ,
നിന്‍ ഓര്‍മകള്‍
നിറയുന്ന മറ്റോരോ കാര്യങ്ങള്‍,
ഇടവഴിയോരത്തെ തേന്‍ മാവിന്‍ ചോട്ടില്‍
നാം കുഞ്ഞി കഥകള്‍ പറഞ്ഞതാം
നാളുകള്‍,
പെട്ടന്നൊരുനാള്‍ നീ
ആരോടും ചൊല്ലാതെ
എങ്ങോട്ടോ യാത്രയായി,
ഇനി നീ വരില്ലെന്നറിയാം
എങ്കിലും ഞാന്‍ കാത്തിരിക്കുന്നു
ഈ തേന്‍ മാവിന്‍ ചോട്ടില്‍

7 comments:

praveen mash (abiprayam.com) said...

ഇടവഴിയോരത്തെ തേന്‍ മാവിന്‍ ചോട്ടില്‍
നാം കുഞ്ഞി കഥകള്‍ പറഞ്ഞതാം
നാളുകള്‍,

comiccola / കോമിക്കോള said...

നല്ല കവിത, നന്നായി എഴുതി..

ആശംസകള്‍

Satheesh Sahadevan said...

sleep well,then only u could see dreams......

രഘുനാഥന്‍ said...

അല്പം കൂടി കാത്തിരിക്കൂ...വരും....വരാതിരിക്കില്ല

നന്നായിട്ടുണ്ട്...

sarath said...

very good engane oppichaliyaaaa

Anurag said...

വടക്കേതിലെ രാമന്‍ ചേട്ടന്‍ തന്നതാ

രമേശ്‌ അരൂര്‍ said...

ഈ ഓര്‍മകള്‍ക്കെന്തു സുഗന്ധം ..
എന്റെ ബാല്യത്തിന്‍ നഷ്ട വസന്തം ...

വന്നതിനും,വായിച്ച് അഭിപ്രായം അറിയിച്ചതിനും നന്ദി