Thursday, 26 May 2011

അവസാനദിനം

"വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ എത്തിയതാണവന്‍‍",ജയില്‍ വാര്‍ഡന്‍ ആ പുരോഹിതനെ നോക്കി പറഞ്ഞു."എനിക്കറിയാം അയാള്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടാണിവിടെ വന്നതെന്ന്,ഏത് കുറ്റത്തിനാണയാള്‍ ശിക്ഷിക്കപ്പെട്ടതെന്നും എനിക്കറിയാം".അച്ചന്റെ മറുപടികേട്ട് വാര്‍ഡന്‌ ദേഷ്യം വന്നു."പിന്നെ എന്തിനാണച്ചന്‍ ഇവനെ ഒക്കെ നന്നാക്കാനെന്നും പറഞ്ഞ് വരുന്നത്".
"താങ്കള്‍ എത്രാമത്തെ തവണയാണീ ചോദ്യം എന്നോട് ചോദിക്കുന്നതെന്ന് താങ്കള്‍ക്ക് ഓര്‍മ കാണില്ല,
പക്ഷെ എനിക്ക് ഓര്‍മയുണ്ട്,എന്റെ ജീവിതത്തിലെ ആറാമത്തെ തവണ"."ആ അഞ്ച് പേരും ഇപ്പോള്‍ ജീവനോടെ ഇല്ല, ജീവിതത്തിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ട് കഴിയുന്നവര്‍ ആയിരുന്നു അവര്‍,അവരെ അവരുടെ ജീവിതത്തിന്റെ ശേഷിക്കുന്ന ദിനങ്ങളിലെങ്കിലും നന്മയുടെ പാതയിലേക്ക്
നയിക്കാന്‍ എനിക്ക് കഴിഞ്ഞു,അത് മാത്രമാണെന്റെ ലക്ഷ്യം".
"ഈ അച്ചന്‌ തലക്ക് നല്ല സുഖമില്ല".അച്ചന്‍ വിസിറ്റേര്‍സ് റൂമിലേക്ക് കയറി പോയപ്പോള്‍ കോണ്‍സ്റ്റബിള്‍ മാത്യൂസിന്റെ വക കമന്റ്,അദ്ദേഹം അത് കേട്ടെങ്കിലും അതൊന്നും വകവെക്കാതെ അവിടെ കാത്തിരുന്നു.അല്പനേരത്തെ കാത്തിരിപ്പിനൊടുവില്‍ അയാള്‍ കടന്ന് വന്നു,തന്നെ കാണാന്‍ വേണ്ടി വന്നതാരാണെന്ന ആകാംഷയോടെയാണയാള്‍ വന്നത്.
അച്ചന്‍ അയാളുടെ അടുത്തേക്ക് ചെന്നു,"രവി അല്ലെ?".രവി അച്ചനെ ഒന്നു നോക്കി എന്നിട്ട് പറഞ്ഞു "അല്ല, RN 696 അതാണെന്റെ ഇപ്പോഴത്തെ പേര്‌".അച്ചന്‍ ഒന്നു പുഞ്ചിരിച്ചു,
"ഈ ലോകത്തോട് വെറുപ്പാണോ?".അയാള്‍ കുറേ നേരത്തേക്ക് ഒന്നും മിണ്ടിയില്ല.
"ഞാന്‍ ചെയ്ത കുറ്റം എന്താണെന്ന് അറിഞ്ഞിരുന്നെങ്കില്‍ അച്ചന്‍ ഇങ്ങോട്ട് വരില്ലായിരുന്നു".
"അറിയാം നിന്നെ എന്തിനാണ്‌ ശിക്ഷിച്ചതെന്ന് എനിക്ക് നന്നായി അറിയാം,ഞാന്‍ ഒരു കൃസ്ത്യന്‍ പുരോഹിതനാണ്‌ പാപികളോടും കരുണയും സഹതാപവും കാണിക്കാനാണ്‌ ദൈവപുത്രന്‍ ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നത്".
"ഞാനൊരു ഹിന്ദുവാണച്ചോ",
"നീ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോ"
"ഉണ്ടായിരുന്നു,ഇപ്പോള്‍ ആ വിശ്വാസം ഇല്ല"
"എന്ത് കൊണ്ട്?"
രവിക്ക് മറുപടി പറയാന്‍ ഒന്നുമുണ്ടായിരുന്നില്ല.
"നീ ചെയ്ത തെറ്റിനുള്ള ശിക്ഷനിനക്ക് ലഭിച്ചു,അത് നീയും ഞാനും എല്ലാവരും വിശ്വസിക്കുന്ന ആ ഒരു ശക്തി ഉള്ളതുകൊണ്ടല്ലെ".
"അപ്പോള്‍ ആ ഈശ്വരനിലുള്ള വിശ്വാസം കൂടുകയല്ലെ വേണ്ടത്,ആ ശക്തിയിലേക്ക് മനസര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുക തീര്‍ച്ചയായും നിനക്ക് ഈശ്വരനിലേക്ക് എത്താന്‍ കഴിയും".
അച്ചന്‍ കയ്യില്‍ ഉണ്ടായിരുന്ന സഞ്ചിയില്‍ നിന്നും മൂന്ന് പുസ്തകങ്ങള്‍ എടുത്തു,"ഇതില്‍ ഏതെങ്കിലും നീ വായിച്ചിട്ടുണ്ടോ?",ബൈബിള്‍,ഖുറാന്‍,ഭഗവത്ഗീത എന്നിവയാരിരുന്നു അത്,
ഞാന്‍ ഇതില്‍ ഒന്നും വായിച്ചിട്ടില്ല"
"നീ നിനക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കൂ",അയാള്‍ ആ മൂന്ന് ഗ്രന്ധങ്ങളും കൈകളില്‍ വാങ്ങി എന്നിട്ട് പറഞ്ഞു "എനിക്ക് ഇവമൂന്നും വേണമച്ചോ"
"ശരി നിന്റെ ഇഷ്ടം പോലെ"
ഇത്രയും പറഞ്ഞിട്ട് അച്ചന്‍ തിരിഞ്ഞ് നടന്നു.

അവസാനദിനം
ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമേ തന്റെ ജീവിതത്തില്‍ ശേഷിക്കുന്നുള്ളു അതയാള്‍ക്കറിയാം
എന്നിട്ടും അയാള്‍ ഭഗവത് ഗീതയുടെ ഇനിയും ശേഷിക്കുന്ന ഏതാനും പേജുകള്‍ വായിക്കുന്ന തിരക്കിലായിരുന്നു,അയാളുടെ അടുത്ത് വായിച്ച് മുഴുവനാക്കിയ ബൈബിളും,ഖുറാനും ഇരിപ്പുണ്ടായിരുന്നു.

28 comments:

ശാലിനി said...

കഥ ഇഷ്ടമായി.. വായിച്ചു തീര്‍ക്കാന്‍ കഴിയാത്ത പേജുകള്‍ ബാക്കി വച്ച് അയാള്‍ പോയി അല്ലെ? രണ്ടാമൂഴം കിട്ടിയതുമില്ല..
രംഗ് ദേ ബസന്തി എന്ന ചിത്രത്തില്‍ ഇങ്ങനെ ഒരു രംഗം ഉണ്ട്.. ഭഗത് സിംഗ് നെ തൂകി കൊള്ളാന്‍ പോകുന്നതിനു മുന്‍പ്..

കൂതറHashimܓ said...

:)

കുസുമം ആര്‍ പുന്നപ്ര said...

നല്ല കഥ.ഒഴുക്കോടെ വായിച്ചു.

സന്തോഷ്‌ പല്ലശ്ശന said...

ത്രെഡ് ഉണ്ട് അത് ഇഫക്ടിവായി അവതരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു. ക്ഷമ തീരെയില്ലല്ലേ... :(

രമേശ്‌ അരൂര്‍ said...

കഥാശ്രമം കൊള്ളാം ...ചില പോരായ്മകളും തോന്നി

"ഞാനൊരു ക്രിസ്ത്യന്‍ പുരോഹിതനാണ് "അങ്ങനെ മതം തിരിച്ചു ഒരു പുരോഹിതന്‍ പറയുമോ ? പറയാമോ ? എല്ലാ തെറ്റുകളും ചെയ്തു കഴിഞ്ഞു അന്ത്യ വിധി കാത്തു കഴിയുന്നവന് ഇനി നന്മ ചെയ്യാന്‍ പരലോകത്ത് ചെല്ലണോ ?
പുരോഹിതന്മാര്‍ വധ ശിക്ഷ കാത്തു കഴിയുന്നവരുടെ മാനസാന്തരത്തിനല്ല ശ്രമിക്കേണ്ടത് .. ജീവിതത്തോടു പടവേട്ടുന്നതിനിടയില്‍ തിന്മയിലേക്ക് വീണു പോകുന്ന ജനങ്ങളെ മരണത്തില്‍ നിന്ന് രക്ഷിക്കാനാണ് ശ്രമം വേണ്ടത് ..

mini//മിനി said...

കഥ വായിച്ചു, ഇനിയും നന്നാക്കാൻ വീണ്ടും വീണ്ടും എഴുതുക,

മാനവധ്വനി said...

കഥയെ പോസ്റ്റ്മോർട്ടം ചെയ്യുവാൻ മാത്രമുള്ള കഴിവില്ല എങ്കിലും എന്റെ അഭിപ്രായം പറയുന്നു...കഥാ തന്തു നന്നായിരുന്നു.. പക്ഷെ കുറച്ചു കൂടി നന്നായി അവതരിപ്പിക്കേണ്ടിയിരിക്കുന്നു എന്നു തോന്നി.. ചില ചെറിയ പിഴവുകൾ!
..നല്ല നല്ല എഴുത്തുകാരുടെ കഥകൾ ഒരു പാട്‌ വായിക്കുക...കുറച്ച്‌ കൂടി സമയമെടുത്ത്‌ എഴുതി തെളിയുക..വിഷമിപ്പിക്കാനല്ല പറയുന്നത്‌.. കൂടുതൽ കലങ്ങി തെളിഞ്ഞ്‌ അറിയപ്പെടുന്ന സാഹിത്യകാരന്മാരുടെ ഇടയിൽ സ്ഥാനം പിടിക്കുക..

വിമർശനത്തെ തെറ്റിദ്ധരിക്കരുത്‌ അനിയാ ....

ഭാവുകങ്ങൾ!

mottamanoj said...

എന്താണ് ശരിക്ക് ഉദ്ദേശിച്ചതു ?

സ്വന്തം കാര്യം അറിയില്ലെങ്കിലും മറ്റുള്ളവരുടെ കാര്യങ്ങള്‍ അറിയാന്‍ എല്ലാവരും തല്പരാര്‍ ആണ് എന്നോ ?

Echmukutty said...

ആശംസകൾ, ഇനിയും എഴുതൂ.

ഞാന്‍ said...

മനുഷ്യന് നന്നാവാനുള്ള സമയം എപ്പോഴാണെന്ന് പറയാനാവില്ലല്ലോ ഇങ്ങനെ നന്നായ ഒരുത്തന്റെ കഥ പുരോഹിതന് മറ്റൊരാളോട് പറയാം അല്ലെ ?
അതും ഒരു സാധ്യതയാണ്.
സാധ്യതകളാണ് കഥകളും ജീവിതവും വിചിത്രമാക്കുന്നത്
എഴുത്ത് ഇനിയും നന്നാവാനുണ്ട്.വായനയും ......
ആശംസകള്‍.......

പട്ടേപ്പാടം റാംജി said...

കൊള്ളാം. ഇനിയും എഴുതു.

ജയിംസ് സണ്ണി പാറ്റൂര്‍ said...

കൊള്ളാം ഈ കഥ

ajith said...

നന്നായി ശ്രമിച്ചു. അഭിനന്ദനങ്ങള്‍. പരിശ്രമം ചെയ്യുകില്‍ ഉയരാം

ചെറുവാടി said...

നന്നായി കഥ .
കൂടുതല്‍ വരട്ടെ.
ആശംസകള്‍

the man to walk with said...

Best Wishes

അഭി said...

കൊള്ളാം

അനുരാഗ് said...

അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നന്ദി

കിങ്ങിണിക്കുട്ടി said...

വളരെ ഇഷ്ടപ്പെട്ടു

ആസാദ്‌ said...

ദൈവ വിശ്വാസി ആയതു കൊണ്ടാവാം എനിക്കിഷ്ടമായി. മരണശേഷവും ജീവിതം ഉണ്ടെന്നു വിശ്വസിക്കുന്നവര്‍ക്ക് മരണം മറ്റൊരു ജീവിതത്തിലേക്കുള്ള വാതില്‍ മാത്രമാണ്.

jayarajmurukkumpuzha said...

valare nannayittundu........ aashamsakal.............

Jenith Kachappilly said...

എനിക്കും ഇഷ്ട്ടായി. പിന്നെ കുറച്ചുകൂടി നന്നാക്കാമായിരുന്നില്ലേ എന്നൊരു സംശയം... :)

ആശംസകളോടെ
http://jenithakavisheshangal.blogspot.com/

നിര്‍മല്‍ ജെ സൈലസ് said...

നല്ല കഥ ,എന്നാലും ചില സംശയങ്ങള്‍ പരസ്പര വിരുദ്ധമായ മൂന്ന്‍ ആശയങ്ങളില്‍ നിന്ന്‍ സത്യം കണ്ടെത്തന്നമല്ലോ, അതിന്റെ അടിസ്ഥാനം എന്ത് ?
പിന്നെ ദൈവത്തെ ഒരു ശക്തി എന്ന വിശേഷിപ്പിക്കുന്നത് എത്രത്തോളം ശരിയാണ ?

ബിഗു said...

ആശംസകള്‍

ente lokam said...

Best wishes...

Kalavallabhan said...

ഇനിയും എഴുതൂ.
ആശംസകള്‍

Raveena Raveendran said...

നന്നായിട്ടുണ്ട് .ആശംസകള്‍ ...

Ashraf Ambalathu said...

nice thought.
all the best.

ബ്ലോഗുലാം said...

മരണ മണി.....കേള്‍ക്കാം !!!

വന്നതിനും,വായിച്ച് അഭിപ്രായം അറിയിച്ചതിനും നന്ദി