Sunday, 8 May 2011

സമയം തെറ്റിയ വണ്ടി(അവസാന ഭാഗം)

അവള്‍ മറുപടി പറഞ്ഞു"അച്ചനെ എനിക്ക് അറിയില്ല, ഞാന്‍ കണ്ടിട്ടില്ല".
കഷ്ടം പാവം കുട്ടി ഞാന്‍ മനസില്‍ ഓര്‍ത്തു."എനിക്ക് തോന്നുന്നത് ഈ കുട്ടിയെ ഇവിടെ ഉപേക്ഷിക്കാന്‍ വേണ്ടി ആയിരിക്കും ഇവളുടെ അമ്മ വന്നത്" ഞാന്‍ യുവതിയോടായി പറഞ്ഞു."ഇനി ഞാന്‍ എന്താ ചെയ്യുന്നെ എനിക്കറിയില്ല ഏതെങ്കിലും അനാഥ മന്ദിരത്തിലാക്കാമെന്നു വെച്ചാല്‍ എന്റെ കയ്യില്‍ പൈസ ഒന്നുമില്ല" എന്നോടായി അവള്‍ പറഞ്ഞു.
"അനാഥ മന്ദിരത്തിലാക്കണമെങ്കില്‍ പൈസ വേണോ?" ഞാന്‍ ചോദിച്ചു.
"വേണം ".
ഞാന്‍ എന്റെ കയ്യില്‍ എത്ര രൂപ ഉണ്ടെന്ന് നോക്കി,ഇരുനൂറ് രൂപ തികച്ചില്ല,"എന്റെ കയ്യിലും പൈസ ഒന്നുമില്ല,എന്റെ ബാങ്ക് അക്കൗണ്ടില്‍ കുറച്ച് പൈസ ഉണ്ട്,ഞാന്‍ ഏതെങ്കിലും ഏ റ്റി എം കൗണ്ടറില്‍ കയറി ഞാന്‍ കാശ് എടുത്തിട്ട് വരാം" ഇത്രയും പറഞ്ഞിട്ട് ഞാന്‍ വെളിയിലേക്കിറങ്ങി.
ഏ റ്റി എം കൗണ്ടറില്‍ തിരക്ക് കുറവായിരുന്നതിനാല്‍ എനിക്ക് പൈസ പെട്ടന്ന് എടുക്കാന്‍ കഴിഞ്ഞു,തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും താമസിക്കും എന്ന് എനിക്ക് അറിയാവുന്നത് കൊണ്ട് ഞാന്‍ എന്റെ ആവശ്യത്തിനുള്ള പണവും എടുത്തു.
ഞാന്‍ പ്ലാറ്റ് ഫോമില്‍ എത്തുമ്പോഴേക്കും അവള്‍ കുട്ടിക്ക് കഴിക്കാന്‍ എന്തൊക്കെയോ വങ്ങിച്ച് കൊടുത്തിരുന്നു,എനിക്കായി അവള്‍ ഒരു ജ്യൂസും കരുതി വച്ചിരുന്നു.
"എന്റെ കയ്യില്‍ ഉണ്ടായിരുന്ന പൈസക്ക് ഞാന്‍ കുട്ടിക്ക് കഴിക്കാന്‍ വാങ്ങിച്ച് കൊടുത്തു,കൂട്ടത്തില്‍ ഇതും വാങ്ങി",ചിരിച്ച് കൊണ്ട് അവള്‍ എനിക്ക് ആ ജ്യൂസ് തന്നു. ഞാന്‍ അവിടെ ഇരുന്നു,
കുട്ടി വലിയ സന്തോഷവതി അല്ലെങ്കിലും അവള്‍ അത് കഴിക്കുന്നുണ്ട്,ഞാനും ജ്യൂസ് കുടിച്ചു.
പിന്നെ എന്താണ്‌ നടന്നത്,ഞാന്‍ കണ്ണ് തുറക്കുമ്പോള്‍ സൂര്യന്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ എത്തിക്കഴിഞ്ഞിരുന്നു.ട്രയിന്‍ കാത്ത് നില്‍ക്കുന്നവരില്‍ ചിലര്‍ എന്നെ നോക്കി ചിരിക്കുന്നു.
എനിക്ക് അപ്പോളാണ്‌ പരിസരബോധം ഉണ്ടായത്,ഞാന്‍ യുവതിയേയും പെണ്‍കുട്ടിയേയും അവിടാകെ തിരഞ്ഞു,പെട്ടന്നാണ്‌ ഞാന്‍ എന്റെ കയ്യിലുണ്ടായിരുന്ന പൈസയെപ്പറ്റി ചിന്തിച്ചത്,
ഞാന്‍ എന്റെ പോക്കറ്റിലാകെ തിരഞ്ഞു,എന്റെ പണമോ,എ റ്റി എം കാര്‍ഡോ,പേഴ്‌സോ ഒന്നും ഉണ്ടായിരുന്നില്ല, ഞാന്‍ അവരെ അവിടാകെ തിരഞ്ഞു, അവരെ കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞില്ല.
ഞാന്‍ മണിക്കുറുകളോളം അവിടെ കിടന്ന് ഉറങ്ങി, ഒരു വലിയ വഞ്ചന ആരും അറിയാതെ പോകുന്നു,ആരോടും ഒന്നും പറയാതെ ഞാന്‍ താമസിച്ചിരുന്ന ലോട്ജിലെക്ക് നടന്നു.

12 comments:

രമേശ്‌ അരൂര്‍ said...

ഗുണപാഠം :കണ്ട പെണ്ണുങ്ങടെ വായില്‍ നോക്കി നടന്നാല്‍ ഇങ്ങനെയൊക്കെ സംഭവിക്കും :)

കൂതറHashimܓ said...

അക്കിടി പറ്റാം
എന്നാലും സഹായ മനസ്സ് കൈവിടതിരിക്കൂ
എല്ലവരും വഞ്ചകരല്ലാ.

ബിഗു said...

സ്വന്തം അനുഭവമോ അതോ ഭാവനയോ ? അനുഭവം പോലെ തോന്നി. ആശംസകള്‍

ഭാനു കളരിക്കല്‍ said...

ഞാന്‍ ഞാന്‍ എന്നു കുറേ തവണ ആവര്‍ത്തിക്കുന്നു. അത് ഒഴിവാക്കാമായിരുന്നു. വായിച്ചു തുടങ്ങിയെ ഉള്ളു ട്ടോ.

ഉമേഷ്‌ പിലിക്കോട് said...

ആശംസകൾ

mottamanoj said...

ഇതില്‍ നിന്നും പഠിപ്പിക്കുനത് മറ്റുള്ളവരെ സഹായിക്കാം പക്ഷെ സ്വന്തം കാര്യം നോക്കാന്‍ മറക്കരുത്.

ആസാദ്‌ said...

ഹ ഹ ഹ, അവസാനം അവിടം തന്നെ കൊണ്ട് കെട്ടി അല്ലെ. കണ്ണില്‍ കണ്ട പെണ്ണുങ്ങളുടെ വായില്‍ നോകി നിന്നാല്‍ ഇങ്ങിനെ ഇരിക്കും. എന്തായാലും പാവങ്ങളെ സഹായിക്കാനുള്ള ആ മനസ്സ് കൈവിടണ്ട.. ആശംസകള്‍

ajith said...

സാരമില്ല, ഒരമളി ആര്‍ക്കും പറ്റാം

ente lokam said...

ഇതിപ്പോ എന്താ പറയുക ?..
എല്ലാവരും ഒന്ന് പോലെ അല്ല
..എന്നാലും ഇനി സഹായിച്ചോ
പക്ഷെ ..juice മാത്രം വാങ്ങി
കുടിക്കണ്ട കേട്ടോ ..ആശംസകള്‍ ..

Jenith Kachappilly said...

ഒരബദ്ധം ആര്‍ക്കും പറ്റും അത് വീണ്ടും പറ്റാതെ നോക്കിയാല്‍ മതി. കൂതറ പറഞ്ഞ പോലെ ഇതുകാരണം സഹായമനസ്കത കൈവിടണ്ട ട്ടോ... :)

ആശംസകളോടെ
http://jenithakavisheshangal.blogspot.com/
(പുതിയ ഒരു പോസ്റ്റുണ്ട് സൗകര്യം പോലെ ആ വഴിക്ക് ഇറങ്ങുമെന്ന് കരുതുന്നു)...)

jayarajmurukkumpuzha said...

enthayalum ingane avassanichaloo...... aashamsakal..........

Manoraj said...

ആദ്യ ഭാഗങ്ങള്‍ വായിച്ചില്ല. എന്നിട്ട് വിശദമായി കമന്റാം

വന്നതിനും,വായിച്ച് അഭിപ്രായം അറിയിച്ചതിനും നന്ദി