Sunday, 1 May 2011

പിന്നേ ഒരു മലയാളി

ഓ വെറുതേ ഇരുന്നപ്പോള്‍ തോന്നി എന്തെങ്കിലും ഒന്നു കുത്തിക്കുറിക്കണ
മെന്ന് അപ്പോള്‍ കിട്ടിയതാണ്‌ ഇംഗ്ലീഷ്,ഇംഗ്ലീഷ് ലോകഭാഷ ആണ്‌ ഇംഗ്ലീഷ്
അറിയാവുന്നവന്‌ എവിടെയും പിടിച്ച് നില്‍ക്കാന്‍ കഴിയും എന്നൊരു വിശ്വാസമുണ്ട്,ശരിയാണോ എനിക്ക് അറിയില്ല.അതൊന്നുമല്ല ഇവിടെ വിഷയം നമ്മള്‍ മലയാളികള്‍ ഇപ്പോള്‍ മക്കളോട് പോലും സംസാരിക്കുന്നത്
ആംഗലേയ ഭാഷയിലാണ്‌,വീട്ടില്‍ മലയാളം സംസാരിക്കുന്നതിന്‌ വിലക്കുമുണ്ട്.
വിദേശത്ത് താമസിക്കുന്നവരിലാണ്‌ ഈ പ്രവണത അധികമായി കണ്ട് വരുന്നത്.ഗള്‍ഫ് നാടുകളില്‍ താമസിക്കുന്ന കുട്ടികളുടെ
കാര്യം വളരെ കഷ്ടമാണ്‌(മുതിര്‍ന്നവരുടെ സ്ഥിതിയും) മിക്ക അറബികള്‍ക്കും
ഇംഗ്ലീഷ് വശമില്ല എന്തെങ്കിലും ആവശ്യം ഉണ്ടായാല്‍ നേരെ ചെന്നങ്ങ് ഇംഗ്ലീഷിലങ്ങ് തട്ടും അറബീടെ കയ്യില്‍നിന്ന് തല്ല് വാങ്ങാത്തത് ഭാഗ്യം.
പാവം നമ്മുടെ(വിദേശ) മലയാളി കുട്ടികള്‍ നാട്ടില്‍ ചെന്നാല്‍
പ്രായമായ അവന്റെ അമ്മുമ്മയോട് എങ്ങനെ സംസരിക്കും അവന്‌ മലയാളം ശരിക്കറിയില്ല എന്ന്‍ അച്ചനും അമ്മയും അഭിമാനത്തോടെ പറയും.
അവനു ചക്കയും,മാങ്ങയും എന്താണെന്ന് അറിയില്ല,ആകെ അറിയാവുന്നത്
വിശക്കുന്നു എന്ന് പറയാനായിരിക്കും.ഞാനും ഒരു വിദേശമളയാളിയാണ്‌,
നാട്ടില്‍ എത്തുമ്പോഴേക്ക് ഇംഗ്ലീഷ് നല്ല വശമാക്കാനാണ്‌ ഇപ്പോഴത്തെ ശ്രമം
ഇനി അങ്ങോട്ട് മലയാളവും പറഞ്ഞ് നടന്നിട്ട് കാര്യമില്ല മലയാളം മനസിലാകുന്നവര്‌ ഭൂരിഭാഗം പേരും വയസായി അവരുടെ ഒക്കെ കാര്യം കഴിഞ്ഞാല്‍ എന്തെങ്കിലും ഒക്കെ ആരോടെങ്കിലും സംസാരിക്കണ്ടെ..
ഇപ്പോള്‍ നിങ്ങള്‍ എന്താ ചിന്തിക്കുന്നതെന്ന് അറിയാം

ഇവനു ഇംഗ്ലീഷറിയില്ല അറിയാവുന്നവരോട് പുച്ഛം അതാ കാര്യം
അതെ അതുതന്നാ കാര്യം അല്ലാതെ മലയാളി ആയിപോയതു കൊണ്ടല്ല!
Hint:പിന്നേ ഒരു മലയാളി:

27 comments:

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

നാട്ടുകാരെക്കാൾ ഇമ്മടെ മലയാളത്തെ സ്നേഹിക്കുന്നതും,വീട്ടിൽ എപ്പോഴും സംസാരിക്കുന്നതും ഞങ്ങൾ ആംഗലേയ നാട്ടിലെ മലയാളികളാണെന്ന് തോന്നുന്നൂ...കേട്ടൊ ഭായ്

അനുരാഗ് said...

കേട്ടു

Anonymous said...

VERE pani onnum illeda ninakku avante oru kandu pidutham.
BAKKI ULLAVANTE TIME WASTE CHEYYAN

രമേശ്‌ അരൂര്‍ said...

ഇതെവിടത്തെ കാര്യമാണ് ? കാടടച്ചു വെടി വയ്ക്കരുത് ...:)

ente lokam said...

പകുതി കാര്യവും പകുതി തമാശയും അല്ലെ ? heading ലേഖനം ആണെങ്കിലും വിഷയം ആ രീതിയില്‍ ഗൌരവം ആയി കൈകാര്യം ചെയ്തിട്ടില്ല.എങ്കിലും ഇന്നിന്റെ വലിയ ഒരു ചോദ്യ ചിഹ്നം നന്നായി സൂചിപ്പിച്ചിട്ടുണ്ട് ..
മലയാളത്തിനും englishinum ഭാഷയില്‍ പല സ്വാധീനങ്ങളും പല രീതികളില്‍ വരും.അത് തിരിച്ചു അറിഞ്ഞാല്‍ കുറെ
ഉത്തരങ്ങള്‍ കിട്ടും ..
ആശംസകള്‍ ..ഇനിയും എഴുതൂ ....

ആസാദ്‌ said...

മലയാളം തീരെ അറിയാതിരിക്കുമോ? പല പല സാധനങ്ങളുടെയും പേരുകള്‍ അറിയാതെ പോകും. എഴുതാനും വായിക്കാനും അറിയാതെ പോകും. ആ എന്തായാലും കൊല്ലം.. തുടര്‍ന്നും എഴുതുക..

appachanozhakkal said...

മലയാളം അറിയാത്ത,
സകല മലയാളികളേയും വെടി വെച്ചു കൊല്ലാനാണ്, എന്റെ തീരുമാനം! ജാഗ്രതൈ!!!
മലയാളം അറിയില്ലെന്നു പറയാന്‍ നാണമാകുന്നില്ലേ???

മലയാളം അറിയാത്ത ഒരുത്തനും, കേരളത്തിലോട്ട് പോരേണ്ട! 'മലയാലം കുരച്ചു അരിയും" എന്ന് പറയുന്നവനെ എനിക്ക് കാണുകയും വേണ്ട.!!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

മുമ്പ്‌ ഒരിക്കല്‍ ട്രയിനില്‍ യാത്ര ചെയ്യുമ്പോള്‍ എന്റെ മക്കള്‍ മലയാളം പറയുന്നതു കേട്ട്‌ ഇവര്‍ ഏതു സ്കൂളിലാ പഠിക്കുന്നത്‌ എന്ന്‌ അത്ഭുതപ്പെടുന്ന കുറച്ചു വടക്കെ ഇന്ത്യന്‍ മലയാളികളെയും കണ്ടു -

നാം വീട്ടില്‍ മലയാളം പറഞ്ഞാല്‍ പിള്ളേരും അതുപോലെ സുന്ദരമായ മലയാളം പറയും എന്നവര്‍ക്കറിയില്ലയോ പോലും?

Ratheesh PS said...

ലോകത്ത് രണ്ട് പേര്‍ മാത്രം സംസാരിക്കുന്ന ഭാഷ കഴിഞ്ഞയാഴ്ച കണ്ടുപിടിച്ചു. മലയാളവും കാലാന്തരത്തില്‍ അങ്ങനെയാകാം.... അങ്ങനെയാകും...

ഉമേഷ്‌ പിലിക്കോട് said...

വന്നു

Manoraj said...

ഇത് കാടടച്ച് വെടിവെക്കലാണെന്ന രമേശിന്റെ കമന്റിനടിയില്‍ ഒരൊപ്പ്

കാക്കര kaakkara said...

മലയാളം ആരും സംസാരിക്കാത്ത ഒരു കാലം വരും... വരട്ടെ...

അതു വരെ അറിയുന്ന ഭാഷ സംസാരിക്കുക... കുട്ടികളേയും പഠിപ്പിക്കുക... ഹെറിട്ടേജ് പറഞ്ഞതുപോലെ വീട്ടിൽ സംസാരിച്ചാൽ മതി, കുട്ടികൾ മലയാളം പഠിച്ചോളും... മാധ്യമങ്ങളും നല്ല മാർഗ്ഗമാണ്...

പ്രവാസികൾക്ക് മലയാളം എഴുതാനും വായിക്കാനും പഠിപ്പിക്കാൻ അല്പം ശ്രമം നടത്തേണ്ടിവരും...

മുകിൽ said...

മലയാളത്തിന്റെ ഗതി അധോഗതിയാവുമോ എന്ന ഭയപ്പാടുള്ള ഒരാളാണു ഞാനും. ‘മലയാലം‘ പറയുന്ന ചാനൽ അവതാരികമാരെ ഇഷ്ടപ്പെടുന്ന, കുട്ടികളെ ഇംഗ്ലീഷ് മീഡിയത്തിൽ മാത്രം പഠിപ്പിക്കുന്ന അല്ലെങ്കിൽ പഠിപ്പിക്കാൻ താല്പര്യപ്പെടുന്ന ഒരു ജനത... എന്തോ അറിയില്ല. മലയാളത്തിനു ഒന്നും പറ്റാതിരിക്കട്ടെ.

ജയിംസ് സണ്ണി പാറ്റൂര്‍ said...

മലയാളമില്ലാത്ത കാലമുണ്ടാകാം
അന്നു സൂര്യനുദിക്കയില്ല

Shukoor said...

ആധുനിക മലയാളഭാഷയുടെ മാതാവായ രഞ്ജിനി ഹരിദാസിന്റെയും ആരാധകരുടെയും കാര്യത്തിലാണെങ്കില്‍ ഇപ്പറഞ്ഞത് ഓക്കേ.

ശ്രീ said...

മലയാളം എന്നും മലയാളമായിത്തന്നെ നിലനില്‍ക്കട്ടെ എന്നാശിയ്ക്കാം.

moideen angadimugar said...

മലയാളം അറിയാം ,എങ്കിലും ഐഡിയ സ്റ്റാര്‍ സിംഗറിന്റെ അവതാരികയെ മാതൃകയാക്കി ശീലിച്ചു പോയില്ലേ ..?

girish varma ...balussery.... said...

നല്ല മലയാളി . ഇത്തരം മലയാളികള്‍ ഇനിയും ഉണ്ടോ ആവോ .....

girishvarma balussery... said...

നല്ല മലയാളി . ഇത്തരം മലയാളികള്‍ ഇനിയും ഉണ്ടോ ആവോ .....

Echmukutty said...

വളരെ ഗൌരവത്തിലെ കൈകാര്യം ചെയ്യേണ്ടിയിരുന്ന ഒരു വിഷയം അലസമായി എഴുതി എന്ന പരാതിയോടെ...

ബിഗു said...

മുരളീമുകുന്ദൻ ബിലാത്തിപട്ടണത്തിന്റെ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നു

mottamanoj said...

കേരളത്തിലെ മലയാളികളെകാള്‍ വിടെഷതുള്ളവര്‍ ആണ് നന്നായി മലയാളം പറയുന്നത് എന്നാണ് എനിക്ക് തോനിയുട്ടുള്ളത്

ഭാഷയെ സ്നേഹിക്കാം, പക്ഷെ അടിമപെടരുത്.

ajith said...

മധുരം മലയാളം

കാവുംവട്ടന്‍ said...
This comment has been removed by the author.
KTK Nadery ™ said...

എനിക്ക് " മലയാലം " അത്ര " അരിയില " ഏതായാലും " ഞങ്ങലെ"
"പട്ടി " യാണിതെന്നു മനസ്സിലായി .
ഭാവുകങ്ങള്‍

the man to walk with said...

ആശംസകള്‍

മാനവധ്വനി said...

താങ്കളുടെ നാട്ടിൽ അത്രയ്ക്കും ഭാഷാ പ്രശ്നമുണ്ടെങ്കിൽ
താങ്കൾ വിഷമിക്കേണ്ട .. മലയാളം പഠിക്കാൻ വിദേശയാത്ര നടത്തുവാൻ പറയൂ...

വന്നതിനും,വായിച്ച് അഭിപ്രായം അറിയിച്ചതിനും നന്ദി