Thursday, 5 May 2011

സമയം തെറ്റിയ വണ്ടി


റയില്‍വേ പ്ലാറ്റ്ഫോമില്‍ സമയം തെറ്റിയ വണ്ടിയുടെ വരവും കാത്ത് നില്‍ക്കുമ്പോളാണ്‌ ഞാന്‍ ആ യുവതിയെ കാണുന്നത്,അവളുടെ കയ്യില്‍ മുറുകെപ്പിടിച്ച്കൊണ്ട് ഒരു അഞ്ച്‌വയസുകാരിയും നില്പ്പുണ്ടായിരുന്നു.അവള്‍ ധരിച്ചിരിക്കുന്ന നീലസാരി അവളെ കൂടുതല്‍ മനോഹാരി ആക്കുന്നു,ഉദയസൂര്യന്റെ സ്വര്‍ണത്തൂവല്‍ അവളെ തഴുകുന്നുണ്ട്.

അവള്‍ വളരെ അശ്വസ്ഥയാണെന്ന് മുഖം കണ്ടാലറിയാം,"എന്താണ്‌ കാര്യം"ചോദിച്ചാലോ എന്ന്‌ ഞാന്‍ ചിന്തിച്ചു,ഞാന്‍ അവരുടെ സംസാരം കേള്‍ക്കാവുന്ന അത്ര അടുത്തേക്ക് നീങ്ങി നിന്നു."ആന്റീ അമ്മയെന്തിയേ"പെണ്‍കുട്ടി ചോദിച്ചു,"മോള്‍ടെ അമ്മ ഇപ്പോള്‍ വരും",ഇത് പറഞ്ഞിട്ട് അവള്‍ അകലേക്ക് നോക്കി,അവള്‍ ആരെയോ പ്രതീക്ഷിക്കുന്നുണ്ട് ഒരു പക്ഷേ അവളുടെ അമ്മ ആയിരിക്കും,എന്തോ ആവശ്യത്തിന്‌ പോയിരിക്കാനാണ്‌ സധ്യത ഞാന്‍ ചിന്തിച്ചു.


പെട്ടെന്ന് എല്ലാരേം ഞെട്ടിച്ചുകൊണ്ട് ചെറിയ കുട്ടി പൊട്ടിക്കരയാന്‍ തുടങ്ങി, എന്തു ചെയ്യണം എന്നറിയാതെ പകച്ച് നില്‍ക്കുകയാണവള്‍,മറ്റാരും അവരെ ശ്രദ്ധിക്കുന്നതേയില്ല എന്നെനിക്ക് തോന്നി, എല്ലാവരും ട്രയിന്‍ കാത്ത് നില്‍ക്കുകയാണ്‌,ആര്‍ക്കും ആരെയും ശ്രദ്ധിക്കാന്‍ സമയമില്ല.ഞാന്‍ അവരുടെ അടുത്തേക്ക് നീങ്ങിനിന്ന് കൊണ്ട്‌ എന്തുപറ്റിയെന്ന് ചോദിച്ചു,അവള്‍ പെട്ടെന്ന്‍ എന്നെ നോക്കി,എന്നിട്ടവള്‍ പറഞ്ഞു"ഈ കുട്ടിയുടെ അമ്മ ഇതുവരെ വന്നില്ല എനിക്കാണെങ്കില്‍ പത്തുമണിക്ക് മുന്‍പേ കൊല്ലത്തെത്തേണ്ടതാണ്‌"."ഇവളുടെ അമ്മ എവിടെ പോയി"പ്ലാറ്റുഫോം അവസാനിക്കുന്നിടത്തേക്ക് അവള്‍ വിരല്‍ ചൂണ്ടി,"കുഞ്ഞിനു കൊടുക്കാന്‍ പാലുവാങ്ങാന്‍ പോകുകയാണെന്നാണവര്‍ പറഞ്ഞത്".
പക്ഷേ ഇതു വരെ ആയിട്ടും അവര്‍ വന്നില്ല"."കുട്ടിക്ക് അവരെ അറിയില്ലേ ഞാന്‍ ചോദിച്ചു","ഇല്ല എനിക്കറിയില്ല, പെട്ടെന്ന് വരാമെന്ന് പറഞ്ഞിട്ടാണവര്‍ പോയത്,എന്റെ ട്രയിന്‍ വരാന്‍ ഒരുമണിക്കൂര്‍ ഉണ്ടായിരുന്നു അതാ ഞാന്‍ സമ്മതിച്ചത്"ഇപ്പോള്‍ എനിക്ക് പോകേണ്ട ട്രയിന്‍ പോയിക്കഴിഞ്ഞു","ഒരു പെണ്‍ കുട്ടിയല്ലേ അത് കൊണ്ട് ഉപേക്ഷിച്ച് പോകാന്‍ എനിക്ക് മനസ്സ് വന്നില്ല,എന്ത് ചെയ്യണം എന്ന് എനിക്കറിയില്ല". "ഇന്ന് എന്നെ പെണ്ണുകാണാന്‍ വരുന്നുണ്ടായിരുന്നു എനിക്ക് ഇനി സമയത്തിനു പോകാന്‍ കഴിയുമെന്ന് തോന്നുന്നില്ല".

ഞാന്‍ ചെറിയ കുട്ടിയെ നോക്കി,കരഞ്ഞ് കരഞ്ഞ് ക്ഷീണിച്ചിരിക്കുകയാണവള്‍,ഞാന്‍ അവളോട് ചോദിച്ചു "മോളുടെ പേരെന്താ?".എന്നെ നോക്കി ചിരിച്ചുകൊണ്ടവള്‍ പറഞ്ഞു"ആവണി,അമ്മ എന്നെ അച്ചൂന്നാ വിളിക്കുന്നെ","മോളുടെ വീടെവിടാ?"ഞാന്‍ അവിടെ സിമന്റ് കസേരയില്‍ ഇരുന്നു,കുട്ടിയെ അടുത്ത് പിടിച്ചിരുത്തി,അവള്‍ ദൂരേക്ക് കൈ ചൂണ്ടി പറഞ്ഞു അവിടാ എന്റെ വീട്".
"മോള്‍ടെ അച്ചന്‍ എന്തിയേ?" ഞാന്‍ ചോദിച്ചു,പെട്ടെന്നവളുടെ മുഖം വാടി

തുടരും......


തുടരണോ?

27 comments:

ente lokam said...

തുടരൂ .നമുക്ക് ആ കുട്ടിയെ
അങ്ങനെ വിട്ടിട്ടു പോകാന്‍ വയ്യല്ലോ ?

the man to walk with said...

athe katha thudaratte..

aashamsakal

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

മനുഷ്യനെ ടെന്‍ഷനടിപ്പിക്കാനുള്ള പണിയാ :)

ആസാദ്‌ said...

തുടരണോ എന്നോ, ദുഷ്ടന്‍ ചോദ്യമല്ലേ, അത്, കഥ തുടരട്ടെ.. മനുഷ്യനെ ഇങ്ങിനെ പിരിമുരുക്കാത്തിലാകാതെ. നല്ല ശൈലി കേട്ടോ.. അപ്പോള്‍ പിന്നെ അടുത്ത ഭാഗത്ത് കാണാം.

yousufpa said...

ആളെ പറ്റിക്കാതെ തുടരടോ....

രഘുനാഥന്‍ said...

അപ്പോള്‍ ആ കുട്ടിയേയും പിടിച്ചു സ്റ്റേഷനില്‍ തന്നെ ഇരിക്കാനാ ഭാവം? ബാക്കി പോരട്ടെ

ഉമേഷ്‌ പിലിക്കോട് said...

തുടരാം ...

mottamanoj said...

തുടരാം പക്ഷെ സങ്കടപെടുത്തരുത്

രമേശ്‌ അരൂര്‍ said...

തുരടൂ ...:)

ശ്രീക്കുട്ടന്‍ said...

ഇതു തുടരനാക്കണമായിരുന്നോ...എന്താ വായനാക്കാരെ പരീക്ഷിക്കുവാണോ.....

appachanozhakkal said...

ഇനിയും കഥ തുടരട്ടെ!!
മുട്ടത്തു വര്‍ക്കി പോയതിനു ശേഷം; ഒരു തുടര്ക്കഥക്കു വേണ്ടി കഷ്ടപ്പെടുകയായിരുന്നു മനുഷ്യര്‍!!

moideen angadimugar said...

എന്തിനാണ് തുടരാൻ വെച്ചത് ?ഇപ്പോൾ തന്നെ പൂർത്തിയാക്കാമായിരുന്നില്ലേ..?

ജയിംസ് സണ്ണി പാറ്റൂര്‍ said...

സാധാണ സംഭാഷണ ഭാഷ കഥാപത്ര
ങ്ങള്‍ തമ്മിലുള്ള ആശയ വിനിമയമായിട്ടാണു് ഉപയോഗിക്കേണ്ടതു് .
ഇവിടെ എല്ലാരേയും എന്നതു എഴുത്തുകാരന്റെ
ഭാഷയാകുന്നു. അതൊഴിവാക്കേണ്ടതായിരുന്നു
നല്ല രചനാ രീതി,ആശയസംപുഷ്ടത എന്നിവ ഈ തുടര്‍കഥ തുടര്‍ന്നും വായിക്കാന്‍ പ്രേരി
പ്പിക്കുന്നു.

Anonymous said...

അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നന്ദി

ajith said...

തീര്‍ച്ചയായും തുടരണം. അല്ലെങ്കില്‍ ആകാംക്ഷ കൊണ്ട് വായനക്കാര്‍ വിഷമിക്കും. ഒരു കാര്യം പറഞ്ഞുതുടങ്ങിയാല്‍ മുഴുമിക്കേണ്ടേ?

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഇതൊന്നും തുടരാൻ നിൽക്കണ്ട കാര്യമില്ല കേട്ടൊ ,അടുത്ത തവണവരുപോഴേക്കും ഈ തൂടർച്ച മറന്നിട്ടുണ്ടാകും..!
അത്രയധികം തിരക്കല്ലേ ബൂലോഗത്തിലിപ്പോൾ...

മാണിക്യം said...

മുഴുവനും എഴുതി കഴിഞ്ഞിട്ട് ചെണ്ട കൊട്ടി വിളിച്ചു വരുത്തിയാല്‍ പോരായിരുന്നോ?
ചുമ്മാ മിനക്കെടുത്താനായിട്ട് .................

അനുരാഗ് said...

@മാണിക്യംസോറി,ചൂടാകാതെ

ishaqh ഇസ്‌ഹാക് said...

ബാക്കി കൂടെ വരട്ടെ എന്നിട്ട് ഊഴാം..:)

കൂതറHashimܓ said...

പോസ്റ്റ് തുടരാന്‍ മാത്രം വലുപ്പം തോന്നിയില്ലാ.
തുടര്‍ന്ന് വായിക്കാന്‍ വേണ്ടി കാണിക്കുന്ന വെലത്തരത്തില്‍ എനിക്ക് നഷ്ട്ടം ഇത്രയും വായിച്ച സമയം.
പോസ്റ്റ് ഒന്നിച്ചിടുക. ഒത്തിരി വലുപ്പ കൂടുതല്‍ ഉണ്ടെങ്കില്‍ തുടര്‍ പോസ്റ്റായി അടുത്തതിലിടാം
ഇവിടെ അതിനുല്ല്ല സാധ്യത കണ്ടില്ലാ

സോ തുടര്‍ന്നാലും വരാന്‍ പറ്റില്ലാ. വന്നതില്‍ നിന്ന് ഒന്നും കിട്ടിതതുമില്ലാ.

ഒരില വെറുതെ said...

കഥ തുടരട്ടെ

അനുരാഗ് said...

@കൂതറHashimܓഭായ്,എന്റെ ഡ്യൂട്ടി കഴിഞ്ഞ് കുറച്ച് സമയം മാത്രമേ കിട്ടാറുള്ളു അതു കൊണ്ടാണ്‌ ഇങ്ങനെ സംഭവിച്ചത്

jayarajmurukkumpuzha said...

adutha bhagathinayi kathirikkunnu..... bhavukangal....

Jenith Kachappilly said...

ധൈര്യമായിട്ട് എഴുത്ത് തുടരാം. അടുത്തതിനായി കാത്തിരിക്കുന്നു...

ആശംസകളോടെ
http://jenithakavisheshangal.blogspot.com/

jayanEvoor said...

തുടരൂ....

ഒരില വെറുതെ said...

കഥ തുടരട്ടെ

SHAHINA FAISAL said...

കഥ അവസാനിക്കുന്നത് സെന്റിമെന്സില്‍ ആണെങ്കില്‍ തുടരാതിരിക്കുന്നതാ നല്ലത് . അത്തരം കഥകള്‍ ഒരുപാട് വായിച്ചിട്ടുണ്ട് . എന്തെങ്കിലും വെത്യാസം ഉണ്ടെങ്കില്‍ തീര്‍ച്ചയായും തുടരുക . എല്ലാവിധ ആശംസകളും നേരുന്നു ........

വന്നതിനും,വായിച്ച് അഭിപ്രായം അറിയിച്ചതിനും നന്ദി