Thursday, 14 July 2011

വാര്‍ത്ത

"അനി ഏട്ടാ അച്ചന്‍ മരിച്ചു" പൊട്ടിക്കരഞ്ഞു
കൊണ്ടാണ് ലേഖ അത് പറഞ്ഞത്,
അവര്‍ ഇരട്ടകളായിരുന്നു ലേഖയും
 ലക്ഷ്മിയും,ജനിച്ചത് ഒറ്റ ദിവസത്തിന്റെ
വ്യത്യാസത്തില്‍,ഒരാളുടെ
ജാതകത്തില്‍ ചൊവ്വാദോഷം.ലക്ഷ്മിയുമായുള്ള
അനിലിന്റെ വിവാഹം കഴിഞ്ഞ ദിവസം ലേഖ
വലിയ കരച്ചില്‍ ആയിരുന്നു.ഓര്‍മ്മ ആയതില്‍
പിന്നെ അവര്‍ ഒരു ദിവസം പോലും
പിരിഞ്ഞിരുന്നിട്ടില്ല,രണ്ട് പേരും ഒരേ മനസുമായാണ്
കഴിഞ്ഞത്.വിവാഹം കഴിഞ്ഞാല്‍ ലക്ഷ്മി
അനിലിനൊപ്പം മദ്രാസിലേക്ക്  പോകുമെന്ന സത്യം  
ലേഖയ്ക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു.
"അനി ഏട്ടാ അവള്‍ എന്തിയേ?",തകര്‍ന്ന മനസോടെ ലേഖ ചോദിച്ചു,
   "അവളോട് വേഗം വരാന്‍ പറ",
ഞങ്ങള്‍ വരാം ലേഖേ"
അവള്‍ പിന്നീട് ഒന്നും പറയാനാകാതെ ഫോണ്‍ വച്ചു
ലക്ഷ്മിയോട് ഇത് എങ്ങനെ പറയുമെന്നറിയാതെ അനില്‍
ആകെ അശ്വസ്ഥനായി
"അനി ഏട്ടാ ആരാ വിളിച്ചത് ?"
അനില്‍ അവളെ സൂക്ഷിച്ചൊന്നു നോക്കി,"എന്താ ഏട്ടാ എന്തു പറ്റി?",
"നീ പെട്ടന്ന് ഒരുങ്ങ് നാട്ടില്‍ വരെ ഒന്നു പോകാം",
"മോളും ഞാനും പിന്നെ വരാം",
"നീ പെട്ടന്ന് പോ".
"എന്താ ഏട്ടാ എന്താണെന്ന് പറ".
ലക്ഷ്മി ഇപ്പോള്‍ കരയുമെന്ന് അയാള്‍ക്ക് തോന്നി.
"ഒന്നുമില്ല നിന്റെ അച്ചനു നല്ല സുഖമില്ലെന്ന്"
"അല്ല എനിക്കറിയണം എന്ത് പറ്റി പറ ഏട്ടാ"
അവള്‍ അയാളുടെ കയ്യില്‍ പിടിച്ച് കൊണ്ട് ചോദിച്ചു.
അനില്‍ പെട്ടന്ന് അവളെ കെട്ടിപിടിച്ചു എന്നിട്ട് പറഞ്ഞു
"നിന്റെ അച്ചന്‍"അത്രയും
കേട്ടപ്പോഴേക്കും അവള്‍ അയാളെ മുറുകെ പിടിച്ച്  പൊട്ടിക്കരഞ്ഞു.
"നീ കരയാതെ മോള്‌ കേള്‍ക്കും"
അവരുടെ നാലുവയസുകാരി മകള്‍ നല്ല ഉറക്കത്തിലാണ്,
"ഏട്ടാ എനിക്കെന്റെ അച്ചനെ കാണണം"

"നീ പെട്ടന്ന് പൊയ്ക്കോ ഞാന്‍ കമ്പനിവരെ പോയി
ലീവൊക്കെ ശരി ആക്കിയിട്ട് മോളെയും കൂട്ടി വന്നേക്കാം"
"നീ പെട്ടന്ന് ഒരുങ്ങ്  മോളുണരണ്ടാ"
അവള്‍ പെട്ടന്ന് ഒരുങ്ങി,ഒരു ബായ്ഗില്‍ തുണികള്‍ എടുത്ത് വച്ചു
"നീ ഇതൊന്നും എടുക്കെണ്ടാ ഞാന്‍ കൊണ്ടു വന്നോളാം"
"സ്റ്റേഷനില്‍ കൊണ്ട് വിടണോ?"
"വേണ്ടാ ഞാന്‍ പൊയ്ക്കോളാം"
അനില്‍ അവിടെ അടുത്തുള്ള ഒരു റ്റാക്സിക്കാരനെ
 മൊബൈലില്‍ വിളിച്ച് വരാന്‍ പറഞ്ഞു,
റ്റാക്സി വന്ന്  അവള്‍ റ്റാക്സിയില്‍ കയറാന്‍ നേരത്ത്
അയാളോടായി ചോദിച്ചു മോളെന്തിയെ
"മോളെ ഞാന്‍ കൊണ്ട് വരാം നീ പൊയ്ക്കോ".
"വേണ്ടാ ഞാന്‍ കൊണ്ട് പൊയ്ക്കോളാം"
"നീ എന്തിനാ വാശി പിടിക്കുന്നെ 
ഞാന്‍ കൊണ്ട് വരാം എന്ന് പറഞ്ഞില്ലെ",അയാള്‍ക്ക് ദേഷ്യം വന്നു
പക്ഷേ അതൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ
അവള്‍ അകത്ത് ചെന്ന്  മോളെ ഉണര്‍ത്തി
അവളുടെ ഡ്രസ്സ് മാറ്റി,
"നീ എന്താ ഈ കാണിക്കുന്നെ?",അനില്‍ അവള്‍
ചെയ്യുന്നതും നോക്കി ചോദിച്ചു,
ലക്ഷ്മി ഒന്നും മിണ്ടാതെ കുട്ടിയെ ഒരുക്കി,
അയാള്‍ അവളുടെ കയ്യില്‍ പിടിച്ച്കൊണ്ട് ചോദിച്ചു
 "എന്താടീ എന്ത് പറ്റി"
അവള്‍ ഒന്നും പറയാതെ അയാളുടെ കൈ തട്ടി മാറ്റി
അവള്‍ കുട്ടിയെയും കൊണ്ട് വണ്ടിയില്‍ കയറി
അയാള്‍ ഒന്നും മനസിലാകാതെ  അവള്‍ പോകുന്നതും
നോക്കി നിന്നു.
                           അനില്‍ അവളുടെ തുണികള്‍
വയ്ക്കാനായി ബായ്ഗ് എടുത്തു,അപ്പോഴാണ്
അയാള്‍ ആ ബാഗില്‍ കുറേ പത്ര കട്ടിംഗുകള്‍ കണ്ടത്,
അനില്‍ അത് ഓരോന്നും എടുത്ത് നോക്കി,
ആ വാര്‍ത്തകള്‍കണ്ട്‌ സഹിക്കാന്‍ വയ്യാതെ
അയാള്‍ പൊട്ടിക്കരഞ്ഞു.
അതിലെല്ലാം അച്ചന്‍ മകളെ പീഡിപ്പിച്ച
വാര്‍ത്തകള്‍ ആയിരുന്നു.

32 comments:

the man to walk with said...

സംഭവങ്ങള്‍ ആകെ മാറുകയല്ലേ ..?
ആശംസകള്‍

moideen angadimugar said...

രക്തബന്ധത്തിന്റെ മൂല്യം ചോർന്നുപോയ കാലത്തിന്റെ മാറ്റത്തെ നമുക്ക് ശപിക്കാം..

ഋതുസഞ്ജന said...

ഇപ്പോൾ അങ്ങനെ ഒക്കെ ആണ്.. ശപിക്കപ്പെട്ട കാലം

പ്രയാണ്‍ said...

:(

രമേശ്‌ അരൂര്‍ said...
This comment has been removed by the author.
രമേശ്‌ അരൂര്‍ said...

കഥയില്‍ ആദ്യം കൊണ്ടുവന്ന സാഹചര്യത്തിന് തീരെ യോജിക്കാത്ത ഒരു പ്രവൃത്തിയായി പോയി അവള്‍ ചെയ്തത് ,,അവള്‍ ചെയ്തതല്ല ,,അനുരാഗ് അവളെകൊണ്ട്‌ ചെയ്യിച്ചതാണ് ..മകളെ പിതാവിന്റെ കൂടെ ഒറ്റയ്ക്കാക്കിയിട്ട് ഷോപ്പിങ്ങിനോ വിവാഹത്തിനോ ഒക്കെ പോവുകയല്ല ഇവിടെ ..മറ്റൊന്നു കൂടി : രാത്രി ഭാര്യയെ പിതാവിന്റെ മരണ വാര്‍ത്ത അറിയിച്ചിട്ട് ഒറ്റയ്ക്ക് പോകാന്‍ പറയുന്നതും യുക്തിക്ക് നിരക്കുന്നതല്ല ,,ഭാര്യാ പിതാവിന്റെ മരണം ആണെന്നോര്‍ക്കണം ..അപ്പോള്‍ സംഗതി ഇതാണ് ,,പിതാക്കള്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നു എന്ന ഒരപ്രിയ സത്യം വിളിച്ചു പറയാന്‍ ബോധപൂര്‍വം കൂട്ടിക്കെട്ടി ഉണ്ടാക്കിയ കഥ ..കഥ സ്വാഭാവിക മായി പരിണമിക്കണം ...അടുത്തതില്‍ കൂടുതല്‍ ശ്രദ്ധിക്കാം ..:)

ponmalakkaran | പൊന്മളക്കാരന്‍ said...

കലികാലം.....

Echmukutty said...

ഇനിയും എഴുതു. ആശംസകൾ.

junaith said...

ശക്തമായ് എഴുതൂ ഇനിയും...

mad|മാഡ് said...

രമേശേട്ടന്‍ പറഞ്ഞ പോലെ ഒരു ഏച്ചു കൂട്ടല്‍ അനുഭവപെട്ടു.പറയാന്‍ ഉദേശിച്ച തീം കൊള്ളാം. ആ സന്ദര്‍ഭം ആണ് അല്പം വളഞ്ഞു പോയത്. എങ്ങിലും എഴുത്ത് കൊള്ളാം.

വീ കെ said...

ആശംസകൾ....

ഉമേഷ്‌ പിലിക്കോട് said...

:(

ആശംസകൾ....

mottamanoj said...

എന്താ ഇപ്പൊ പറയാ ഒന്നും അറിയുന്നില്ല

ajith said...

നല്ല അച്ഛന്‍മാരുടെ കഥയും പറയൂ. അവരാണ് ഭൂരിപക്ഷം.... ആശംസകള്‍

RADHAKRISHNAN said...

ബോറായിപ്പോയല്ലോ , സുഹൃത്തേ...

ente lokam said...

ഇന്നത്തെ സാഹചര്യങ്ങള്‍ വളരെ
ലളിതം ആയി പറഞ്ഞ ഒരു കഥ ..

പിതാവിന്റെ മരണ വാര്‍ത്തയിലും പാതി
വഴിയില്‍ സ്വന്തം കുഞ്ഞിന്റെ സംരക്ഷണം
സംശയത്തിന്റെ നിഴലില്‍ ആവുന്ന ഒരു അമ്മയുടെ ദയനീയത .

അമ്മയുടെ dressing ടേബിള്‍‍ന് പിന്നില്‍
ഒളിച്ചിരിക്കുന്ന മകനും, മകളുടെ
മാനം വില്‍ക്കാന്‍ മാത്രം സാംസ്കാരിക ദാരിദ്ര്യം അനുഭവിക്കുന്ന അച്ഛന്മാരും, നാലു വയസ്സുകാരി സഹോദരിയെ പീടിപ്പിക്കുന്ന പത്തു വയസുകാരന്‍ സഹോദരനും
വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ ഏത് സാഹചര്യത്തിലും,മകളെ സംരക്ഷിക്കാന്‍ ‍ വേവലാതിപ്പെടുന്ന ഒരു അമ്മയുടെ
മനസ്സിന് താകീത് ആണ്‌ ആ പെട്ടിയിലെ പത്ര കട്ടിങ്ങുകള്‍.‍ ..

ഒരു അസ്വാഭാവികതയുമില്ലാതെ പറഞ്ഞു ഈ ആശയം .. ..അഭിനന്ദനങ്ങള്‍ ..

പക്ഷെ ഒരു മിനി കഥ ആക്കിയിരുന്നെങ്കില്‍ കഥയുടെ ഒഴുക്കില്‍ സംഭവങ്ങളുടെ
കണ്ണികള്‍ vilakki ചേര്‍ത്ത വിടവ് ഒഴിവാകുമായിരുന്നു.ഇനിയും എഴുതൂ.

താങ്ങള്‍ക്ക്‌ നല്ല കഥകള്‍ എഴുതാന്‍ ഉള്ള കഴിവ് ഉണ്ട്...ആശംസകള്‍..

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

പെട്ടെന്ന് കണ്ടപ്പോള്‍ 'ആധുനിക കവിത' ആണെന്നാണ്‌ കരുതിയത്‌!
കഥയില്‍, ഒരു കൂരമ്പ് തെളിഞ്ഞുതന്നെ കിടപ്പുണ്ട്.ഇന്നത്തെ കലികാലത്തില്‍ സ്വന്തം രക്തത്തെ പോലും വിശ്വസിക്കാന്‍ വയ്യെന്നതു സത്യം.
ഈശ്വരാ രക്ഷതു!..

ആസാദ്‌ said...

എന്റെ ലോകത്തിന്റെ അഭിപ്രായത്തിന്റെ അടിയില്‍ എന്റെ വക ഒരൊപ്പ്. തുടര്‍ന്നും എഴുതൂ..

Pranavam Ravikumar a.k.a. Kochuravi said...

ഇത് കലികാലം.. ഭാവി ഒരു നിശ്ചയമില്ല

ബിഗു said...

ആശംസകൾ

Kalavallabhan said...

നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞു

Arif Zain said...

അവസാനത്തെ ആ ട്വിസ്റ്റ്‌ വളരെ ഇഷ്ടപ്പെട്ടു. ഓര്‍ത്തിരിക്കാത്ത നേരത്തായിപ്പോയി എന്ന് മാത്രം.

നിശാസുരഭി said...

അസ്വാഭാവികമായ പറച്ചില്‍ :)
എങ്കിലും പറയാനുദ്ദേശിച്ചത് നന്നായി എത്തുന്നുണ്ട് വായനക്കാരില്‍.

തുടരട്ടെ എഴുത്ത്..

സ്വന്തം സുഹൃത്ത് said...

lokam krooramanu.. enkilum namukku nallathine uyarthikkaattaam.. thalamurakal nallathu kandu padikkatte..

chaama said...

ഇന്നത്തെ ലോകത്തെ ഏറ്റവും വേദനിപികുന്ന സത്യങ്ങളില്‍
അരച്ചകത്വത്തിന്റെ ആയതിലുള്ള വേദനയില്‍
ഞാനും പങ്കു ചേരുന്ന
സമൂഹത്തിന്റെ നന്മയും കുടുംബത്തിന്റെ രക്ത ബന്ടങ്ങളുടെ ആഴാവും നഷ്ടപെടുന്ന വേദന

shabeer said...

kollam

ഒരു ദുബായിക്കാരന്‍ said...

ഒരമ്മയുടെ വ്യാകുലത അല്ലെ? ശക്തമായ വിഷയം ആണ് അവതരിപ്പിച്ചത്...പക്ഷെ ചെറിയ ഒരു അവ്യക്തത ആദ്യ ഭാഗത്ത്‌ തോന്നി. ലേഖയും
ലക്ഷ്മിയും ഇരട്ടകള്‍ ഒരാള്‍ ചൊവ്വ ദോഷം..വിഷയവുമായി യാതൊരു ബന്ധം ഇല്ലാത്ത കാര്യമല്ലേ ഇത്..രാത്രി ഭാര്യയെ റെയില്‍വേ സ്റെഷനില്‍ ഒറ്റയ്ക്ക് വിട്ട അനിലിന്റെ പ്രവര്‍ത്തിയും വിശ്വാസ യോഗ്യമില്ലായ്മ അനുഭവപ്പെട്ടു...ഈ കല്ലുകടികള്‍ ഒഴിവാക്കിയാല്‍ കഥ പറഞ്ഞ രീതിയും അവതരണവും എല്ലാം അടിപൊളി.

മാനവധ്വനി said...

എഴുത്ത്‌ കുറച്ചൂടെ നന്നാക്കിയാൽ നന്നായിരുന്നു..അനുരാഗിനതു പറ്റുന്നതു കൊണ്ടാണ്‌ ഇങ്ങനെ പറയുന്നത്‌...

ഭാവുകങ്ങൾ

Bindhu Unny said...

ആദ്യത്തെ കുറെ കാര്യങ്ങളുടെ പ്രസക്തി മനസ്സിലായില്ല. ഒരു ദിവസത്തെ വ്യത്യാസത്തിൽ ഇരട്ടക്കുട്ടികൾ ജനിക്കുമോ? അറിയില്ല. അവസാനത്തെ ട്വിസ്റ്റിന് വേണ്ടി ഇതൊക്ക് ബിൽ‌ഡ്‌അപ് ചെയ്തുകൊണ്ടുവന്നതാ‍ണെങ്കിൽ - എങ്കിലും അതിന്റെ ആവശ്യം തോന്നുന്നില്ല. എന്തായാലും ആശയം നന്നായി.

അച്ചനെ അച്ഛനാക്കുമല്ലോ. :)

inzight said...

sariyanu....... yadarthyamanu.....

jayarajmurukkumpuzha said...

aashamsakal............ PLS VISIT MY BLOG AND SUPPORT A SERIOUS ISSUE.................

മലയാള കവിത said...

Nice Kavitha....Submit your Malayalam kavitha in Vaakyam.com
http://vaakyam.com/

വന്നതിനും,വായിച്ച് അഭിപ്രായം അറിയിച്ചതിനും നന്ദി