Tuesday, 6 December 2011

ഇരകള്‍

മഴ നൃത്തം ചവിട്ടിയ രാവില്‍
ഒരു നരനായാട്ട് നടന്നതാണിവിടെ,
ഓരോ തുള്ളി ജലത്തിലും
ചോര മണക്കുന്നു,
കലി തുള്ളി കാമം നിറഞ്ഞാടി.
ഒരമ്മയുടെ യൗവ്വനം ചീന്തി
ചോര കുടിച്ചതാണിവിടെ.
അല്‍പപ്രാണനുവേണ്ടി പിടയുന്നത്
ഞാനും കണ്ടു,
നഗ്നയാണവര്‍,
ചോരത്തുള്ളികള്‍
വെള്ളത്തിലലിയുന്നു,
കാഴ്ച്ചക്കാരാണു ചുറ്റിലും
നിയമവും വഴിമാറിനിന്നു
ഭയം,നിയമത്തിനുപോലും ഭയം.
നഗ്ന മേനി മറയ്ക്കുവാന്‍
ഒരു തുണ്ട് ചേല നല്‍കുവാന്‍ പോലും ഭയം,
അമ്മേ എന്നു പോലും
വിളിക്കുവാനാകാതെ
മരണം കാത്ത് കിടക്കുന്നു.
മരണമോ? അരുകില്‍
ഇര പിടയുന്നതും കണ്ട്
രസിച്ച് നില്‍ക്കുന്നു,
ഇരകള്‍,എല്ലാവരും
മരണത്തിനിരകള്‍,
അതോര്‍ക്കാതെ.................

18 comments:

അനുരാഗ് said...

ഇരകള്‍ എല്ലാവരും ഇരകള്‍

മനോജ് കെ.ഭാസ്കര്‍ said...

എല്ലാവരും ഇരകളാണ് (ആണായാലും പെണ്ണായാലും, ഭൂമിയായാലും വായു ആയാലും) ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍.....

majeedalloor said...

എല്ലാവരും ഇരകളാണ്.. പക്ഷെ വേട്ടക്കാരും നമ്മൾ തന്നെ..!

Kalavallabhan said...

രസിച്ച് നില്‍ക്കുന്നു

പ്രയാണ്‍ said...

ഭയം,നിയമത്തിനുപോലും ഭയം.....................

(പേര് പിന്നെ പറയാം) said...

"മരണമോ? അരുകില്‍
ഇര പിടയുന്നതും കണ്ട്
രസിച്ച് നില്‍ക്കുന്നു" --ആ വരികള്‍ എനിയ്ക്ക് വല്ലാതങ്ങട് ഇഷ്ട്ടപെട്ടു....

mini//മിനി said...

ഇരകളും ഇരപിടിയന്മാരും വാഴുന്ന ഒരു ലോകം,,
കവിത നന്നായി,,,
ഇരകളെ ഇവിടെയും
കാണാം.

പട്ടേപ്പാടം റാംജി said...

ഇരകള്‍,എല്ലാവരും
മരണത്തിനിരകള്‍,
അതോര്‍ക്കാതെ....!

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

എല്ലാവരു ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇരകൾ തന്നെയാണല്ലോ...അല്ലേ ഭായ്

താന്തോന്നി/Thanthonni said...

ഈ ലോകം മുഴുവന്‍ ഇരകള്‍ ആണ്.ഓരോരുത്തരും.

Jenith Kachappilly said...

Ippo njangalum irakalaayi (chummaa paranjathaanee)

Mothathil oru negative touch undenkilum kollaam :)

Regards
http://jenithakavisheshangal.blogspot.com/
(Puthiya oru post ittittundu tto)

എന്‍.ബി.സുരേഷ് said...

എഴുത്ത് തുടരുക

MINI.M.B said...

പ്രതികരിക്കാന്‍ വയ്യാതെ, വെറും കാഴ്ചക്കാരായി മാറുകയാണ് സമൂഹം, നാമടക്കം.

വിനോദ് ചിറയില്‍ said...

കവിത നന്നായിരിക്കുന്നു, ആശംസകള്‍

kochumol(കുങ്കുമം) said...

ഇരകള്‍ എല്ലാവരും ഇരകളാണ്‌ു...

എല്ലാരും ഇരകളാണ് ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തിലെങ്കിലും ല്ലേ ?

മാനവധ്വനി said...

നന്നായിരിക്കുന്നു..
ആശംസകൾ

Echmukutty said...

ഇനിയും എഴുതുക......

Satheesan .Op said...

ഇനിയും എഴുതുക
ആശംസകൾ ..

വന്നതിനും,വായിച്ച് അഭിപ്രായം അറിയിച്ചതിനും നന്ദി