Tuesday, 31 January 2012

സ്നേഹം

സ്നേഹിച്ച പെണ്ണ്‌ പറഞ്ഞു ഇത് ഇരുപതാം നൂറ്റാണ്ടല്ല,അവിടുന്ന് ബസ് കയറാന്‍, മനസിലായില്ല
അവളോടു മദ്യപിക്കരുതെന്ന് പറഞ്ഞതിന്റെ പരിഹാസമായിരുന്നു അത്.
കൂട്ടുകാരന്‍ പറഞ്ഞു നീ വെറുമൊരു പഴഞ്ചനാണെന്ന് സ്നേഹിച്ച പെണ്ണിനെ വഞ്ചിച്ചതെന്തിനെന്ന്
ചോദിച്ചതിനായിരുന്നു അത്.
അമ്മ പറഞ്ഞു നീ ഇപ്പോള്‍ സ്നേഹിക്കുന്നില്ലെന്ന്,
അമ്മയ്ക്ക് ഒരുമാസം പണമയക്കാന്‍ വൈകിയതിനായിരുന്നു അത്.
അപ്പോഴാണയാളെ ഞാന്‍ കണ്ടത് അയാള്‍ എന്നെ ഒരിടത്തേക്ക് കൂട്ടിക്കൊണ്ട് പോയി,
അവിടെ എന്തിനെന്നെ കൊണ്ട് വന്നതെന്ന് ഞാന്‍ അയാളോട് ചോദിച്ചു
എല്ലാരും ഉപേക്ഷിച്ച ഒരു വസ്തു അവിടുണ്ടെന്ന് അയാള്‍ എന്നോട് പറഞ്ഞു
എന്താണത് ഞാന്‍ അമ്പരപ്പോടെ ചോദിച്ചു,
അയാള്‍ ആ വസ്തു എനിക്ക് കാട്ടിത്തന്നു,
അത് സ്നേഹം ആയിരുന്നു

28 comments:

elayoden said...

ആധുനിക സേനഹം പണത്തിനും പൊങ്ങച്ചത്തിനും വേണ്ടിയുല്ലാതാണ്. കൊച്ചു കഥയിലൂടെ നന്നായി പറഞ്ഞു. ആശംസകള്‍..
വസ്തു.. ടൈപ്പിംഗ്‌ എറര്‍ ശരിയാക്കുമല്ലോ..

കുസുമം ആര്‍ പുന്നപ്ര said...

ശരിയാണ് എവിടേയും കാണാത്തത് അതാണ്.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇതാണ് ഇപ്പോഴത്തെ സത്യം.
പക്ഷെ നമ്മളൊക്കെ തന്നെ അല്ലെ ഇങ്ങനാക്കി എടുത്തത്?
ഇനി അനുഭവിക്കാം

jain said...

sneham oru vasthu koodiyanennu manasilayi.
thank you.

Echmukutty said...

വായിച്ചു കേട്ടോ. ഇനി ഇത്തിരീം കൂടി വലിയ കഥയാവാം. ആശംസകൾ.

umesh pilicode said...

ഉം കൊള്ളാം

Mukthar udarampoyil said...

ഉം....!
("വസ്ഥു" ??)
വസ്തു :)

mottamanoj said...

true very true

മനോജ് കെ.ഭാസ്കര്‍ said...

ചിലര്‍ക്ക് വേണമെങ്കിലും ലഭിക്കാത്തത്, ചിലര്‍ നല്‍കാത്തത്, ചിലര്‍ മന:പൂര്‍വ്വം ഉപേക്ഷിക്കുന്നത്.......

TP Shukoor said...

നന്നായിടുണ്ട്

പട്ടേപ്പാടം റാംജി said...

ഇത്തിരീം കൂടി വലുതാക്കിക്കൊട്ടോ.

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

സ്നേഹത്തിന്റൊപ്പം വേറെ ഒന്നും കിട്ടിയില്ലേ..?

മഹറൂഫ് പാട്ടില്ലത്ത് said...

കൊള്ളാം നന്നായിടുണ്ട്

ente lokam said...

Ashamsakal....

മുകിൽ said...

കൊള്ളാംട്ടോ. ഇനി കൂടുതല്‍ കഥകള്‍ പോരട്ടെ.

jomon joseph said...

good one

(പേര് പിന്നെ പറയാം) said...

മടിയനാണല്ലേ...???ചെറിയ വരികളില്‍ പറഞ്ഞിരിയ്ക്കുന്നു....കഥയ്ക്കും കവിതയ്ക്കും ഇടയില്‍ പെടുത്താം ഇതിനെ.....ചില വരികള്‍ക്ക് ശേഷം ഫുള്‍ സ്റ്റോപ്പ്‌ ഇട്ടിരുന്നേല്‍ വായന സുഖകരമാകും.

വീ കെ said...

മായം കലരാത്ത എന്താ ഈ ഭൂമിയിൽ ഉള്ളത്..?
അവിടെ കണ്ട ‘സ്നേഹം’ എന്ന ആ വസ്തു ഒന്നു പരിശോധിച്ചിട്ടു മത്യായിരുന്നു ഉറപ്പാക്കാൻ...!

സഹയാത്രികന്‍ I majeedalloor said...

who loves you..?
ചോദ്യം തിരിച്ചു ചോദിക്കുക..
you loves whom..?!!

sree said...

Ethoru pravarthiyum roopapedunnathu nammude chinthakalil ninnumanu, Chinthakal roopapedunnatho...? aa vyekthiyude manobhavathil ninnum. So...... change your attitude Understand Real life. Appol ithinu pariharamavum.

sree said...

Ethoru pravarthiyum roopapedunnathu nammude chinthakalil ninnumanu, Chinthakal roopapedunnatho...? aa vyekthiyude manobhavathil ninnum. So...... change your attitude Understand Real life. Appol ithinu pariharamavum.

അനുരാഗ് said...

അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കൂം നന്ദി

കുമാരന്‍ | kumaaran said...

:)

anupama said...

പ്രിയപ്പെട്ട അനുരാഗ്,
ചുരുക്കം വരികളില്‍ മനോഹരമായി ഒരു ജീവിത സത്യം പറഞ്ഞു..!നന്നായി...!
അഭിനന്ദനങ്ങള്‍ !
സസ്നേഹം,
അനു

Navas Mukriyakath said...

ഇരുണ്ടകാലത്തും സ്നേഹം ഇല്ലാതാകുന്നില്ല, പക്ഷെ ഇരുണ്ടതാണെന്ന് മാത്രം
navasem@gmail.com

ponmalakkaran | പൊന്മളക്കാരന്‍ said...

നന്നായിരിക്കുന്നു.... അഭിനന്ദനങ്ങള്‍ !

admin said...

കലക്കി

shijesh said...

enik orupad vedhankal sammanicha divsam --novamber-10 senhathintea villa enthannu ariyatha chila jivithagal - njan orupad senhihurunnaver enik aarumallathakunnu njan ente jivnu thulaym snehicha whttp://twitter.com/anuragopife ente makanyem kutti poyi pavam entea mon avnu onnum ariyilla avnu nashatta pedunnathu achaneyannu enna sathyam avntea amma manasilakkunnilla .avalk achanum ammym chettanum mathi avrudea moldea sugam nokiyappol enik nashattapeth enete makne yannu oct-11-09-2010 ente mon jenichath-avan jenicappo muthal enik avne senhikan kazhittilla .ennil ninnum avne akattukayannu avar -oru ammayk ,oru barthavine,mon tea achane kal valuthanno avalude achannu ammyum ???//???? shini bose naroth house thiumudikkunnu koratti
ethanno oru baryakk barthavinod oulla senham

വന്നതിനും,വായിച്ച് അഭിപ്രായം അറിയിച്ചതിനും നന്ദി