Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Friday, 24 June 2011

ഇനി എന്ത്?

ഭൂമിതന്‍ ഗര്‍ഭപാത്രത്തിലേക്ക് വീണത്
കാളകുടവിഷം,
കരിമ്പനകള്‍ നിന്നിരുന്നിടത്തിന്ന്
വിഷം ഒഴുകുന്നു,
പുതുനാമ്പുകള്‍ കറുപ്പില്‍ തലപൊക്കുന്നു.
ഭൂമി(അമ്മ)യുടെ ആയുസില്‍ 
വിഷം കുത്തി വച്ചു.
നല്‍കിയതൊന്നും പോരാതെ
കലഹിക്കുന്നു മക്കള്‍.
മനുഷ്യക്കുഞ്ഞിനെ
വികൃത ജീവിയായി ജനിപ്പിക്കാന്‍
കരാറെടുക്കുന്നു ചുറ്റും,
പാടങ്ങളിലൊക്കെ പാതി ചീഞ്ഞ
മീനുകള്‍,കറുത്ത ജലത്തിലെ
ഇത്തിരി ജീവനായി കേഴുന്നു,
ഒരിക്കലും മാറ്റാന്‍ പറ്റാത്ത
ക്യാന്‍സര്‍ വേദന അമ്മ
കടിച്ചമര്‍ത്തുന്നു,പരിഭവം പറഞ്ഞിട്ടും
ശാസിച്ചിട്ടുംകാര്യമില്ലെന്ന് അമ്മക്ക്
മനസിലായി,
ഇനി എന്ത്? 
പ്രളയം,തീ മഴ,
അവസാനം.

Monday, 16 May 2011

വേര്‍പാട് അഥവാ മൗനം

ആ അരയാലിന്‍ കൊമ്പില്‍ ഇരുന്ന്
എന്നും പാടാറുള്ളോരാ
പൂങ്കുയിലിനും എന്തേ ഇന്നു മൗനം,
എന്റെ പ്രീയ സഖിയുടെ വേര്‍പാട്
ആ കുയിലും അറിഞ്ഞുവോ?.
ആലിലകള്‍ ഒന്നും ഇന്ന് അനങ്ങാതെ
നില്‍ക്കുന്നതെന്തേ?
എന്നും സന്ധ്യക്ക് അവള്‍ കൊളുത്തിയിരുന്ന
ആ തിരിനാളം ഇനി ഉണ്ടാകില്ലന്ന്
അറിയാവുന്നത് കൊണ്ടാണോ?
മുറ്റത്തെ മുല്ലക്കും ഇന്നു മൗനം,
സുഗന്ധം പൊഴിക്കുവാന്‍
ഇന്നതും മറന്നിരിക്കുന്നു.
അങ്ങ് സര്‍പ്പക്കാവിലെ കെടാവിളക്ക്
കെട്ടിരിക്കുന്നു,
എന്റെ മനസിലെ നിലവിളക്കും
കെട്ടുപോയ്,
പാമ്പുകള്‍ പത്തി വിടര്‍ത്തുവാന്‍
ഇന്നു മറന്നുപോയ്,അവര്‍ക്കും
ഇന്ന് വേര്‍പാടിന്റെ മൗനമാണോ?
അവള്‍ അങ്ങ് ആകാശത്തൊരു
താരകമായ് വെളിച്ചം പരത്തുന്നത്
എനിക്കിന്ന് കാണാം,
അവള്‍ എന്റെ മനസിന്റെ വെളിച്ചമായിരുന്നു,
വേര്‍പാടിന്‌ മൗനം എന്നൊരു
അര്‍ത്ഥമുണ്ടെന്ന് ഇന്നെനിക്ക്
അറിവായി.

Tuesday, 19 April 2011

ബലാല്‍സംഘം ചെയ്യപ്പെട്ട ഭാര്യ

ഇന്നലെ ഭാര്യയുടെ മാനം
കാക്കുവാന്‍ കഴിയാതെ
ഒരു ഭര്‍ത്താവ് പിടഞ്ഞു,
ഗര്‍ഭിണിയാണവള്‍,
എന്നിട്ടും,
വഴിവക്കില്‍ എവിടെയോ
പതുങ്ങി നിന്നവര്‍,
കാമവെറി കണ്ണില്‍ തിമിരം നിറച്ചവര്‍.
ഒരുകത്തിയില്‍ പ്രീയനവന്‍
പിടഞ്ഞില്ലാതാകുന്നത്
അവള്‍ കണ്ടു.
പിന്നെ ഒന്നും അറിയാതെ.....
അവളുടെ നഗ്ന മേനിയില്‍
കിനിഞ്ഞ ചോരയില്‍
അവര്‍ കാമം തീര്‍ത്തു.
വഴിപോക്കര്‍
ആസ്വാദകരായി,
നിയമം വെറും ചില്ലു പാത്രമായി,
നഷ്ടം അവള്‍ക്ക് മാത്രം.
അല്ല! നഷ്ടം സ്തീക്കുമാത്രം.

Thursday, 14 April 2011

മരണത്തിന്റെ ക്രൂരത

ഇനിയെന്നു വരുമെന്‍
പ്രീയ സ്വപ്നമേ,
നിന്നെയും കാത്ത് ഞാന്‍
ഉറങ്ങാതിരിക്കും.
സന്തോഷത്തിന്‍ കണങ്ങള്‍
എന്നില്‍ പതിയുമ്പോഴും
ഒരുമാത്ര നിന്നെ ഞാന്‍
ഓര്‍ത്തിടുന്നു.
പൂക്കള്‍ ഇറുക്കുന്ന നിന്‍
കുഞ്ഞി കൈകളും
പുഞ്ചിരി തൂകുന്ന നിന്നിളം ചുണ്ടും,
മറക്കാന്‍ കഴിയില്ല എന്‍ പ്രീയ സ്വപ്നമേ,
നിന്‍ ഓര്‍മകള്‍
നിറയുന്ന മറ്റോരോ കാര്യങ്ങള്‍,
ഇടവഴിയോരത്തെ തേന്‍ മാവിന്‍ ചോട്ടില്‍
നാം കുഞ്ഞി കഥകള്‍ പറഞ്ഞതാം
നാളുകള്‍,
പെട്ടന്നൊരുനാള്‍ നീ
ആരോടും ചൊല്ലാതെ
എങ്ങോട്ടോ യാത്രയായി,
ഇനി നീ വരില്ലെന്നറിയാം
എങ്കിലും ഞാന്‍ കാത്തിരിക്കുന്നു
ഈ തേന്‍ മാവിന്‍ ചോട്ടില്‍

Tuesday, 22 February 2011

ഞാന്‍ അഹങ്കാരം

ഞാന്‍ അഹങ്കാരം
ആണ്‌,
സ്ത്രീയിലും പുരുഷനിലും
കുടികൊള്ളുന്ന
ഭാവം.
ആദിയില്‍ ദൈവം
മനുഷ്യനെ
സൃഷ്ടിച്ചപ്പോള്‍ തന്നെ
അഹങ്കാരം എന്ന ഞാനും
ജനിച്ചു,മനുഷ്യനൊപ്പം
തന്നെ ഞാനും വളര്‍ന്നു
ഇപ്പോള്‍ ഞാന്‍
ദൈവത്തേക്കാള്‍ വളര്‍ന്നു
ഇനി ഭൂമിയില്‍
ഞാനായിരിക്കും ദൈവം.

Wednesday, 16 February 2011

ചാറ്റിംഗ് അധവാ ചീറ്റിംഗ്

ചാറ്റിംഗ് സ്ക്രീനില്‍
പഞ്ചാരമഴ,
രാത്രിയുടെ ഒന്നാം യാമം
കഴിഞ്ഞത് അറിയുന്നില്ല.
പെണ്‍കുട്ടി പ്രണയ വിവശയാണ്‌
ആണവന്‍ പുതിയ ഇരയെ
പൂച്ചയേപ്പോലെ തട്ടുന്നു.
ഇരകിടന്ന് പിടയുന്നത് കണ്ട്
അവന്‍ രസിക്കുന്നു,
പ്രണയം കാമത്തിന് വഴിമാറുന്നു,
അറപ്പ് തോന്നും വരികളാണ്‌
പിന്നെ ചാറ്റിംഗ് നടത്തുന്നത്,
നേരം വെളുക്കാറാകുമ്പോള്‍,
അവന്‍ ഉറങ്ങാന്‍ പോകുമ്പോള്‍,
അവള്‍ അറിയുന്നില്ല,
അവന്റെ മറുപടിക്കായി
അവള്‍ കാത്തിരിക്കുന്നു,
ചിലപ്പോള്‍ ആ കാത്തിരിപ്പ്
നീളുന്നത്,ഒരു കയറിലേക്കോ
അല്പം വിഷത്തിലേക്കോ
ആകാം......................

Friday, 5 November 2010

മരണം കാത്ത് കഴിയുന്നവര്‍

ഇന്നലെ എന്നെ നോക്കി
എന്റെ കൊച്ചുമകന്‍
പരിഹസിച്ചു,
അപ്പുപ്പന്റെ തൊലി ചുളുങ്ങിയെന്ന്
അവന്‍ പറഞ്ഞു,മീശ ഇങ്ങനെ
പഞ്ഞിപോലെ ആയതെന്താണെന്ന്
അവന്‍ ചോദിച്ചു.
ഞാന്‍ അപ്പോള്‍ ചിരിച്ചതേയുള്ളു,
അവന്‍ കുട്ടിയല്ലേ,
അവനറിയില്ലല്ലോ
നാളെ അവനും ഇങ്ങനെ
വൃദ്ധനാകുമെന്ന്,
അവന്റെയും തൊലി ഇങ്ങനെ
ചുളുങ്ങുമെന്ന്.
ഇപ്പോള്‍ എല്ലാവര്‍ക്കും
വൃദ്ധരോട് പുശ്ചമാണ്‌,
നാളയെപ്പറ്റി ചിന്തിക്കാത്തതു -
കൊണ്ടുള്ള പുച്ഛം.
വൃദ്ധര്‍ മരണം കാത്ത്
കഴിയുന്നവരാണോ?

Wednesday, 20 October 2010

വെറുതേ ഒരു പ്രണയം

അവള്‍ കൗമാര്യത്തിലേക്ക്
കാല്‍ വച്ചതേ ഉള്ളെങ്കിലും,
ഞാന്‍ അവളെ പ്രേമിച്ചു കാരണം
അവളുടെ അറിവില്ലാഴ്മ.
മിസ്ഡ് കാളിലൂടെയാണ്‌
ഞങ്ങള്‍ പ്രണയം തുടങ്ങിയത്,
എല്ലാ രാത്രികളിലും
എല്ലാവരും ഉറങ്ങിക്കഴിയുമ്പോള്‍
ഞാന്‍ അവളെ വിളിക്കും
പ്രണയം കൈമാറും.
ഒടുവില്‍ ഒരു ദിവസം
എന്നോടവള്‍ പറഞ്ഞു,
ഞാന്‍ വെറുതെ ഒരു
രസത്തിന്‌ തുടങ്ങിതാണ്‌,
ഇനി നമുക്കിത് നിര്‍ത്താം,
എന്റെ വീട്ടുകാര്‍ എനിക്ക്
മറ്റൊരു വിവാഹം
ഉറപ്പിച്ചു. ഇപ്പോള്‍ വെള്ളിടി
വെട്ടുന്നതെന്റെ മനസിലാണ്‌,
പേമാരി പെയ്യുന്നത് എന്റെ
ഹൃദയത്തിലാണ്‌,
ഞാന്‍ അവളെ സ്നേഹിച്ചത്
ആത്മാര്‍ത്ഥമായി തന്നെ
ആയിരുന്നു,അവളും
അങ്ങനെ തന്നെയെന്നു
ഞാനും ചിന്തിച്ചുപോയ്.
ഹൃദയം പൊട്ടുന്ന വേദനയോടെ
ഞാന്‍ ആത്മഹത്യ
ചെയ്യാന്‍ തീരുമാനിച്ചു,
നാളെ എന്റെ ശവമടക്കിന്‌
വരണമെന്നവളോട് ഞാന്‍
വിളിച്ച് പറഞ്ഞു,അവളത് വിശ്വസിച്ചിട്ടില്ല
നാളെ എന്തായാലും വിശ്വസിക്കും
കാരണം ഇപ്പോള്‍ എന്റെ കയ്യില്‍
വിഷമുണ്ട്

Wednesday, 13 October 2010

മദ്യപിക്കാത്തവന്‍ ആണല്ലത്രേ.

മദ്യപിക്കില്ലെന്ന് ഞാന്‍
പറഞ്ഞുനോക്കി,
എന്നിട്ടും ഞാന്‍
മദ്യപിക്കേണ്ടി വന്നു.
കാരണം മദ്യപിക്കാത്തവന്‍
ആണല്ലത്രേ.
മദ്യപിച്ചില്ലെങ്കില്‍
ആണിന്‌ എന്തുവില.
എന്നെ അവര്‍ കളിയാക്കി
നീ ആണുതന്നെയോ
എന്നവര്‍ ചോദിച്ചു.
ഒടൂവില്‍ ഞാന്‍ മദ്യം
അകത്താക്കി,
പിന്നീട് അതെനിക്ക്
പതിവായി,
ഞാനിപ്പോള്‍
ശരിക്കും ആണാണ്‌.

Sunday, 3 October 2010

ഞാന്‍ അഹങ്കാരം

ഞാന്‍ അഹങ്കാരം
ആണ്‌,
സ്ത്രീയിലും പുരുഷനിലും
കുടികൊള്ളുന്ന
ഭാവം.
ആദിയില്‍ ദൈവം
മനുഷ്യനെ
സൃഷ്ടിച്ചപ്പോള്‍ തന്നെ
അഹങ്കാരം എന്ന ഞാനും
ജനിച്ചു,മനുഷ്യനൊപ്പം
തന്നെ ഞാനും വളര്‍ന്നു
ഇപ്പോള്‍ ഞാന്‍
ദൈവത്തേക്കാള്‍ വളര്‍ന്നു
ഇനി ഭൂമിയില്‍
ഞാനായിരിക്കും ദൈവം.

Sunday, 26 September 2010

അപരിചിതനായ ഒരാള്‍

എന്നും എന്റെ അച്ചന്‍
മദ്യപിക്കും,
പിന്നീട്
അച്ചനില്ല,
എന്റെ അമ്മയെ
തല്ലുന്ന
അപരിചിതനായ
ഒരാള്‍ മാത്രം.
തല്ലുകൊണ്ട്
വേദനിച്ച്
എന്റെ അമ്മ കരയും,
ഞങ്ങളെ നോക്കി
അമ്മ പറയും
നിങ്ങള്‍ക്ക്
അച്ചനോട് പറയരുതോ
ഇനി അമ്മയെ
തല്ലെരുതെന്ന്?
അമ്മയോടൊന്നും
പറയാന്‍ തോന്നില്ല
പാവം.

Saturday, 18 September 2010

ചിരിക്കാന്‍ മറന്നു പോയവര്‍

അവള്‍
ചിരിക്കുമ്പോഴും
ഞാന്‍ ഒരു
മൗന നൊമ്പരം
കണ്ടു.
വിറയാര്‍ന്ന
ചുണ്ടുകളില്‍,
കവിളുകളില്‍
ഭയം നിറയുന്നു
ഭയത്തോടെ
ചുറ്റിലും നോക്കുന്നു
കഴുകന്‍ കണ്ണുകള്‍
കണ്ടു ഭയക്കുന്നു,
കരയുന്നു.
ചിരിക്കുവാന്‍
എന്നോ
മറന്നതാണവള്‍
എന്നിട്ടും
എന്നെക്കണ്ടവള്‍
ചിരിക്കുന്നു.
കണ്ണുനീര്‍ പൊടിയുന്നു,
കണ്ണുനീര്‍ ചാലിട്ട
കവിളുകള്‍
എന്നെ കണ്ടപ്പോള്‍
തുടിച്ചു.
ആനന്ദം നിറയുമ്പോഴും
അവള്‍ക്കറിയാം
ഞാന്‍ അവളെ വിട്ടു
പോകുമെന്ന്.
കാരണം ഞാനും
കേവലം ഒരു
വഴിപോക്കനാണ്‌,
അപരിചിതന്‍.

Sunday, 12 September 2010

പ്രവാസി

ഇന്നെന്റെ ഭാര്യയുടെ
നൊമ്പരം
ഞാന്‍ കേട്ടു,
അകലെ എന്നെയും
കാത്തവള്‍
ഇരിക്കുന്നതും
ഞാന്‍ കണ്ടു.
ഈ മരുഭൂമിയില്‍
ഞാന്‍ ഉരുകിത്തീരുമ്പൊഴും
അവളുടെ മുഖം
ഞാന്‍ ഓര്‍ത്തുപോയി.
ആയിരം കാതം
അകലെ ആണെങ്കിലും
അവളുടെ
ആസ്വാസവാക്കുകള്‍
ഞാന്‍ കേട്ടു
ഒരുമിച്ചുറങ്ങിയ
നാളുകള്‍ ഞാന്‍
ഓര്‍ത്തു.
എന്തിനോ
പിണങ്ങിയതും
ഞാന്‍ ഓര്‍ത്തുപോയി.

Wednesday, 1 September 2010

അച്ചന്‌

നാളെ അച്ചന്‍
എന്നോട്
പ്രതിഫലം
ചോദിച്ചാല്‍
ഞാന്‍ എന്തു കൊടുക്കും?
എന്നെ പോറ്റാന്‍
എന്റെ അച്ചന്‍
ജീവിതം ചിലവാക്കിയില്ലെ,
അപ്പോള്‍ ഞാന്‍
എന്റെ അച്ചന്റെ
ജീവിതത്തിനല്ലേ പ്രതിഫലം
നല്‍കുന്നത്.
എന്തു കൊടുത്താലും
അച്ചന്‍ എന്നെ സംരക്ഷിച്ചതിന്റെ
പ്രതിഫലമാകുമോ,
കുഞ്ഞായിരുന്നപ്പോള്‍
എന്നെ അച്ചന്‍ കാത്തതും
പ്രതിഫലം നല്‍കാന്‍
കഴിയുന്നതിനുമപ്പുറമല്ലേ.

Tuesday, 31 August 2010

അമ്മയെപ്പറ്റി

അമ്മയ്ക്ക് കൂട്ടായി
ഞാനുണ്ട്,
അമ്മതന്‍ ഓര്‍മയില്‍
കുഞ്ഞായി മാറുന്നു ഞാനും.
വിശക്കുമ്പോഴും
അമ്മ എന്നെ ഊട്ടിയതും
ഓര്‍ക്കുന്നു ഞാന്‍.
അമ്മ തന്‍ സ്നേഹത്തിന്‍
പാല്‍ നുകര്‍ന്നതും ഞാന്‍
ഓര്‍ത്തു.
മധുരമായ് താരാട്ട്
പാടി അമ്മ എന്നെ
ഉറക്കിയതും ഞാന്‍
ഓര്‍ത്തു പോകുന്നു

വിരഹദുഖം

ഇന്നെന്നില്‍ നിറയുന്നു
വിരഹ ദുഖം
സ്വപ്നത്തില്‍ പോലും
വിരഹ ദുഖം
എന്‍ സഖീ നിന്നെ
കാണാതിരുന്നെന്‍
ഉള്ളിന്റെ ഉള്ളില്‍
വിരഹ ദുഖം.
ആഴക്കടലായ്
നിറയുന്നെന്നില്‍ നിന്‍
വേര്‍പാടിന്‍
വേദന
വന്നതിനും,വായിച്ച് അഭിപ്രായം അറിയിച്ചതിനും നന്ദി