| ഭൂമിതന്‍ ഗര്‍ഭപാത്രത്തിലേക്ക് വീണത് |
| കാളകുടവിഷം, |
| കരിമ്പനകള്‍ നിന്നിരുന്നിടത്തിന്ന് |
| വിഷം ഒഴുകുന്നു, |
| പുതുനാമ്പുകള്‍ കറുപ്പില്‍ തലപൊക്കുന്നു. |
| ഭൂമി(അമ്മ)യുടെ ആയുസില്‍ |
| വിഷം കുത്തി വച്ചു. |
| നല്‍കിയതൊന്നും പോരാതെ |
| കലഹിക്കുന്നു മക്കള്‍. |
| മനുഷ്യക്കുഞ്ഞിനെ |
| വികൃത ജീവിയായി ജനിപ്പിക്കാന്‍ |
| കരാറെടുക്കുന്നു ചുറ്റും, |
| പാടങ്ങളിലൊക്കെ പാതി ചീഞ്ഞ |
| മീനുകള്‍,കറുത്ത ജലത്തിലെ |
| ഇത്തിരി ജീവനായി കേഴുന്നു, |
| ഒരിക്കലും മാറ്റാന്‍ പറ്റാത്ത |
| ക്യാന്‍സര്‍ വേദന അമ്മ |
| കടിച്ചമര്‍ത്തുന്നു,പരിഭവം പറഞ്ഞിട്ടും |
| ശാസിച്ചിട്ടുംകാര്യമില്ലെന്ന് അമ്മക്ക് |
| മനസിലായി, |
| ഇനി എന്ത്? |
| പ്രളയം,തീ മഴ, |
| അവസാനം. |
Friday, 24 June 2011
ഇനി എന്ത്?
Monday, 16 May 2011
വേര്‍പാട് അഥവാ മൗനം
ആ അരയാലിന്‍ കൊമ്പില്‍ ഇരുന്ന്
എന്നും പാടാറുള്ളോരാ
പൂങ്കുയിലിനും എന്തേ ഇന്നു മൗനം,
എന്റെ പ്രീയ സഖിയുടെ വേര്‍പാട്
ആ കുയിലും അറിഞ്ഞുവോ?.
ആലിലകള്‍ ഒന്നും ഇന്ന് അനങ്ങാതെ
നില്‍ക്കുന്നതെന്തേ?
എന്നും സന്ധ്യക്ക് അവള്‍ കൊളുത്തിയിരുന്ന
ആ തിരിനാളം ഇനി ഉണ്ടാകില്ലന്ന്
അറിയാവുന്നത് കൊണ്ടാണോ?
മുറ്റത്തെ മുല്ലക്കും ഇന്നു മൗനം,
സുഗന്ധം പൊഴിക്കുവാന്‍
ഇന്നതും മറന്നിരിക്കുന്നു.
അങ്ങ് സര്‍പ്പക്കാവിലെ കെടാവിളക്ക്
കെട്ടിരിക്കുന്നു,
എന്റെ മനസിലെ നിലവിളക്കും
കെട്ടുപോയ്,
പാമ്പുകള്‍ പത്തി വിടര്‍ത്തുവാന്‍
ഇന്നു മറന്നുപോയ്,അവര്‍ക്കും
ഇന്ന് വേര്‍പാടിന്റെ മൗനമാണോ?
അവള്‍ അങ്ങ് ആകാശത്തൊരു
താരകമായ് വെളിച്ചം പരത്തുന്നത്
എനിക്കിന്ന് കാണാം,
അവള്‍ എന്റെ മനസിന്റെ വെളിച്ചമായിരുന്നു,
വേര്‍പാടിന് മൗനം എന്നൊരു
അര്‍ത്ഥമുണ്ടെന്ന് ഇന്നെനിക്ക്
അറിവായി.
എന്നും പാടാറുള്ളോരാ
പൂങ്കുയിലിനും എന്തേ ഇന്നു മൗനം,
എന്റെ പ്രീയ സഖിയുടെ വേര്‍പാട്
ആ കുയിലും അറിഞ്ഞുവോ?.
ആലിലകള്‍ ഒന്നും ഇന്ന് അനങ്ങാതെ
നില്‍ക്കുന്നതെന്തേ?
എന്നും സന്ധ്യക്ക് അവള്‍ കൊളുത്തിയിരുന്ന
ആ തിരിനാളം ഇനി ഉണ്ടാകില്ലന്ന്
അറിയാവുന്നത് കൊണ്ടാണോ?
മുറ്റത്തെ മുല്ലക്കും ഇന്നു മൗനം,
സുഗന്ധം പൊഴിക്കുവാന്‍
ഇന്നതും മറന്നിരിക്കുന്നു.
അങ്ങ് സര്‍പ്പക്കാവിലെ കെടാവിളക്ക്
കെട്ടിരിക്കുന്നു,
എന്റെ മനസിലെ നിലവിളക്കും
കെട്ടുപോയ്,
പാമ്പുകള്‍ പത്തി വിടര്‍ത്തുവാന്‍
ഇന്നു മറന്നുപോയ്,അവര്‍ക്കും
ഇന്ന് വേര്‍പാടിന്റെ മൗനമാണോ?
അവള്‍ അങ്ങ് ആകാശത്തൊരു
താരകമായ് വെളിച്ചം പരത്തുന്നത്
എനിക്കിന്ന് കാണാം,
അവള്‍ എന്റെ മനസിന്റെ വെളിച്ചമായിരുന്നു,
വേര്‍പാടിന് മൗനം എന്നൊരു
അര്‍ത്ഥമുണ്ടെന്ന് ഇന്നെനിക്ക്
അറിവായി.
Tuesday, 19 April 2011
ബലാല്‍സംഘം ചെയ്യപ്പെട്ട ഭാര്യ
ഇന്നലെ ഭാര്യയുടെ മാനം
കാക്കുവാന്‍ കഴിയാതെ
ഒരു ഭര്‍ത്താവ് പിടഞ്ഞു,
ഗര്‍ഭിണിയാണവള്‍,
എന്നിട്ടും,
വഴിവക്കില്‍ എവിടെയോ
പതുങ്ങി നിന്നവര്‍,
കാമവെറി കണ്ണില്‍ തിമിരം നിറച്ചവര്‍.
ഒരുകത്തിയില്‍ പ്രീയനവന്‍
പിടഞ്ഞില്ലാതാകുന്നത്
അവള്‍ കണ്ടു.
പിന്നെ ഒന്നും അറിയാതെ.....
അവളുടെ നഗ്ന മേനിയില്‍
കിനിഞ്ഞ ചോരയില്‍
അവര്‍ കാമം തീര്‍ത്തു.
വഴിപോക്കര്‍
ആസ്വാദകരായി,
നിയമം വെറും ചില്ലു പാത്രമായി,
നഷ്ടം അവള്‍ക്ക് മാത്രം.
അല്ല! നഷ്ടം സ്തീക്കുമാത്രം.
കാക്കുവാന്‍ കഴിയാതെ
ഒരു ഭര്‍ത്താവ് പിടഞ്ഞു,
ഗര്‍ഭിണിയാണവള്‍,
എന്നിട്ടും,
വഴിവക്കില്‍ എവിടെയോ
പതുങ്ങി നിന്നവര്‍,
കാമവെറി കണ്ണില്‍ തിമിരം നിറച്ചവര്‍.
ഒരുകത്തിയില്‍ പ്രീയനവന്‍
പിടഞ്ഞില്ലാതാകുന്നത്
അവള്‍ കണ്ടു.
പിന്നെ ഒന്നും അറിയാതെ.....
അവളുടെ നഗ്ന മേനിയില്‍
കിനിഞ്ഞ ചോരയില്‍
അവര്‍ കാമം തീര്‍ത്തു.
വഴിപോക്കര്‍
ആസ്വാദകരായി,
നിയമം വെറും ചില്ലു പാത്രമായി,
നഷ്ടം അവള്‍ക്ക് മാത്രം.
അല്ല! നഷ്ടം സ്തീക്കുമാത്രം.
Subscribe to:
Comments (Atom)
