Tuesday, 29 December 2020

എങ്ങനെ ഒരു സ്വിംഗ് ട്രേഡർ ആകാം (E -Book)

സ്വിംഗ് ട്രേഡർ ആകാൻ തയ്യാറെടുക്കുന്നവർക്ക് ഉപകാരപ്പെടുന്ന ഒരു പുസ്തകം. പല ബുക്കുകളുടെയും ഹെഡ്ഡിംഗ് തന്നെ "എങ്ങനെ ഷെയർ മാർക്കറ്റിലൂടെ എളുപ്പം കോടീശ്വരൻ ആകാം" എന്നാണ്, എളുപ്പം കോടീശ്വരൻ ആകാൻ ബാങ്ക് മോഷണം പോലെയുള്ള വളഞ്ഞ വഴികൾ മാത്രമേ ലോകത്തുള്ളു എന്നത് പലരും മറന്ന് പോകുന്നു. ഷെയർ മാർക്കറ്റിലൂടെ ഒരു രൂപ ഉണ്ടാക്കണമെങ്കിൽ പോലും നമ്മൾക്ക് വളരെയധികം പഠിക്കാനുണ്ട്, ഇന്ന് യൂറ്റൂബ് വീഡിയോകൾ ഒരുപാട് നമ്മുടെ വിരൽത്തുമ്പിൽ ലഭ്യമാണ് പലരും ലാഭേശ്ചയില്ലാതെ പഠിപ്പിക്കുന്നുണ്ട് എന്നത് സത്യമാണ്, പക്ഷേ അങ്ങനെയുള്ളത് വെറും പത്ത് ശതമാനത്തിനും താഴയേ വരൂ എന്നതാണ് യാഥാർത്യം. ട്രേഡർ മാർക്ക് വേണ്ടിയുള്ള ഒരു ബുക്കിനുള്ള ശ്രമം ആണ് ഞാൻ ഇവിടെ നടത്തുന്നത് . വളരെ ബേസിക് ആയുള്ള കാര്യങ്ങൾ ആണ് പറയുന്നത് ഇത് പഠനത്തിനുള്ള ഒരു തുടക്കം ആയി കരുതുക, ഈ ബുക്കിന്റെ അവസാനം ഒരു ട്രേഡ് ലെഡ്ജറിന്റെ ഗൂഗിൾ ഷീറ്റ് മാതൃകയും ഉൾപ്പെടുത്തിയിട്ടുണ്ട്.
എങ്ങനെ ഒരു സ്വിംഗ് ട്രേഡർ ആകാം (E -Book)

Friday, 24 June 2011

ഇനി എന്ത്?

ഭൂമിതന്‍ ഗര്‍ഭപാത്രത്തിലേക്ക് വീണത്
കാളകുടവിഷം,
കരിമ്പനകള്‍ നിന്നിരുന്നിടത്തിന്ന്
വിഷം ഒഴുകുന്നു,
പുതുനാമ്പുകള്‍ കറുപ്പില്‍ തലപൊക്കുന്നു.
ഭൂമി(അമ്മ)യുടെ ആയുസില്‍ 
വിഷം കുത്തി വച്ചു.
നല്‍കിയതൊന്നും പോരാതെ
കലഹിക്കുന്നു മക്കള്‍.
മനുഷ്യക്കുഞ്ഞിനെ
വികൃത ജീവിയായി ജനിപ്പിക്കാന്‍
കരാറെടുക്കുന്നു ചുറ്റും,
പാടങ്ങളിലൊക്കെ പാതി ചീഞ്ഞ
മീനുകള്‍,കറുത്ത ജലത്തിലെ
ഇത്തിരി ജീവനായി കേഴുന്നു,
ഒരിക്കലും മാറ്റാന്‍ പറ്റാത്ത
ക്യാന്‍സര്‍ വേദന അമ്മ
കടിച്ചമര്‍ത്തുന്നു,പരിഭവം പറഞ്ഞിട്ടും
ശാസിച്ചിട്ടുംകാര്യമില്ലെന്ന് അമ്മക്ക്
മനസിലായി,
ഇനി എന്ത്? 
പ്രളയം,തീ മഴ,
അവസാനം.

Monday, 16 May 2011

വേര്‍പാട് അഥവാ മൗനം

ആ അരയാലിന്‍ കൊമ്പില്‍ ഇരുന്ന്
എന്നും പാടാറുള്ളോരാ
പൂങ്കുയിലിനും എന്തേ ഇന്നു മൗനം,
എന്റെ പ്രീയ സഖിയുടെ വേര്‍പാട്
ആ കുയിലും അറിഞ്ഞുവോ?.
ആലിലകള്‍ ഒന്നും ഇന്ന് അനങ്ങാതെ
നില്‍ക്കുന്നതെന്തേ?
എന്നും സന്ധ്യക്ക് അവള്‍ കൊളുത്തിയിരുന്ന
ആ തിരിനാളം ഇനി ഉണ്ടാകില്ലന്ന്
അറിയാവുന്നത് കൊണ്ടാണോ?
മുറ്റത്തെ മുല്ലക്കും ഇന്നു മൗനം,
സുഗന്ധം പൊഴിക്കുവാന്‍
ഇന്നതും മറന്നിരിക്കുന്നു.
അങ്ങ് സര്‍പ്പക്കാവിലെ കെടാവിളക്ക്
കെട്ടിരിക്കുന്നു,
എന്റെ മനസിലെ നിലവിളക്കും
കെട്ടുപോയ്,
പാമ്പുകള്‍ പത്തി വിടര്‍ത്തുവാന്‍
ഇന്നു മറന്നുപോയ്,അവര്‍ക്കും
ഇന്ന് വേര്‍പാടിന്റെ മൗനമാണോ?
അവള്‍ അങ്ങ് ആകാശത്തൊരു
താരകമായ് വെളിച്ചം പരത്തുന്നത്
എനിക്കിന്ന് കാണാം,
അവള്‍ എന്റെ മനസിന്റെ വെളിച്ചമായിരുന്നു,
വേര്‍പാടിന്‌ മൗനം എന്നൊരു
അര്‍ത്ഥമുണ്ടെന്ന് ഇന്നെനിക്ക്
അറിവായി.
വന്നതിനും,വായിച്ച് അഭിപ്രായം അറിയിച്ചതിനും നന്ദി