Wednesday, 20 October 2010

വെറുതേ ഒരു പ്രണയം

അവള്‍ കൗമാര്യത്തിലേക്ക്
കാല്‍ വച്ചതേ ഉള്ളെങ്കിലും,
ഞാന്‍ അവളെ പ്രേമിച്ചു കാരണം
അവളുടെ അറിവില്ലാഴ്മ.
മിസ്ഡ് കാളിലൂടെയാണ്‌
ഞങ്ങള്‍ പ്രണയം തുടങ്ങിയത്,
എല്ലാ രാത്രികളിലും
എല്ലാവരും ഉറങ്ങിക്കഴിയുമ്പോള്‍
ഞാന്‍ അവളെ വിളിക്കും
പ്രണയം കൈമാറും.
ഒടുവില്‍ ഒരു ദിവസം
എന്നോടവള്‍ പറഞ്ഞു,
ഞാന്‍ വെറുതെ ഒരു
രസത്തിന്‌ തുടങ്ങിതാണ്‌,
ഇനി നമുക്കിത് നിര്‍ത്താം,
എന്റെ വീട്ടുകാര്‍ എനിക്ക്
മറ്റൊരു വിവാഹം
ഉറപ്പിച്ചു. ഇപ്പോള്‍ വെള്ളിടി
വെട്ടുന്നതെന്റെ മനസിലാണ്‌,
പേമാരി പെയ്യുന്നത് എന്റെ
ഹൃദയത്തിലാണ്‌,
ഞാന്‍ അവളെ സ്നേഹിച്ചത്
ആത്മാര്‍ത്ഥമായി തന്നെ
ആയിരുന്നു,അവളും
അങ്ങനെ തന്നെയെന്നു
ഞാനും ചിന്തിച്ചുപോയ്.
ഹൃദയം പൊട്ടുന്ന വേദനയോടെ
ഞാന്‍ ആത്മഹത്യ
ചെയ്യാന്‍ തീരുമാനിച്ചു,
നാളെ എന്റെ ശവമടക്കിന്‌
വരണമെന്നവളോട് ഞാന്‍
വിളിച്ച് പറഞ്ഞു,അവളത് വിശ്വസിച്ചിട്ടില്ല
നാളെ എന്തായാലും വിശ്വസിക്കും
കാരണം ഇപ്പോള്‍ എന്റെ കയ്യില്‍
വിഷമുണ്ട്

13 comments:

SONY.M.M. said...

വിഷം മാത്രേ ഉള്ളൂ വിഷമവുമില്ലേ

Malayalam Blog Directory said...

List your blog for FREE in Malayalam Blog Directory Powered By Malayalam Songs

anoop said...

anurag, vaayikkan budhimuttund..
design onnu maattoo...
allenkil, font blak colouril aakoo...

അനുരാഗ് said...

നന്ദി അനൂപ് റ്റെമ്പ്ലേറ്റ് ഞാന്‍ മാറ്റിയിട്ടുണ്ട്

കുഞ്ഞൂസ് (Kunjuss) said...

അനിയാ ചതിക്കല്ലേ...നാളെ മറ്റൊരു മിസ്സ്‌കോള്‍ അനിയനെ തേടി വരുമല്ലോ....
അതാണ് ഇന്നത്തെ മൊബൈല്‍ പ്രണയ ലോകം!
നന്നായി എഴുതി ട്ടോ.

അനുരാഗ് said...

താങ്ക്യു ചേച്ചി

Sabu M H said...

പ്രശ്നമാണോ?...

മൈലാഞ്ചി said...

പേരില്‍ത്തന്നെ ഉണ്ടല്ലോ വെറുതെയാന്ന്.പിന്നെന്താ?

Vayady said...

"പാടില്ല..പാടില്ല നമ്മേ നമ്മള്‍
പാടേ മറന്നൊന്നും ചെയ്തു കൂടാ.."

ഭാനു കളരിക്കല്‍ said...

വിഷം കാണിച്ചു പേടിപ്പിക്കല്ലേ അനിയാ...

ജുവൈരിയ സലാം said...

മിസ്സ്‌കോൾനു് ജീവൻ കളയരുത്

Thommy said...

Timely

Shameer T K said...

വെറുതെ ആണത്തമില്ലാത്തത് ചെയ്യല്ലേ...!!!

വന്നതിനും,വായിച്ച് അഭിപ്രായം അറിയിച്ചതിനും നന്ദി