Monday, 16 May 2011

വേര്‍പാട് അഥവാ മൗനം

ആ അരയാലിന്‍ കൊമ്പില്‍ ഇരുന്ന്
എന്നും പാടാറുള്ളോരാ
പൂങ്കുയിലിനും എന്തേ ഇന്നു മൗനം,
എന്റെ പ്രീയ സഖിയുടെ വേര്‍പാട്
ആ കുയിലും അറിഞ്ഞുവോ?.
ആലിലകള്‍ ഒന്നും ഇന്ന് അനങ്ങാതെ
നില്‍ക്കുന്നതെന്തേ?
എന്നും സന്ധ്യക്ക് അവള്‍ കൊളുത്തിയിരുന്ന
ആ തിരിനാളം ഇനി ഉണ്ടാകില്ലന്ന്
അറിയാവുന്നത് കൊണ്ടാണോ?
മുറ്റത്തെ മുല്ലക്കും ഇന്നു മൗനം,
സുഗന്ധം പൊഴിക്കുവാന്‍
ഇന്നതും മറന്നിരിക്കുന്നു.
അങ്ങ് സര്‍പ്പക്കാവിലെ കെടാവിളക്ക്
കെട്ടിരിക്കുന്നു,
എന്റെ മനസിലെ നിലവിളക്കും
കെട്ടുപോയ്,
പാമ്പുകള്‍ പത്തി വിടര്‍ത്തുവാന്‍
ഇന്നു മറന്നുപോയ്,അവര്‍ക്കും
ഇന്ന് വേര്‍പാടിന്റെ മൗനമാണോ?
അവള്‍ അങ്ങ് ആകാശത്തൊരു
താരകമായ് വെളിച്ചം പരത്തുന്നത്
എനിക്കിന്ന് കാണാം,
അവള്‍ എന്റെ മനസിന്റെ വെളിച്ചമായിരുന്നു,
വേര്‍പാടിന്‌ മൗനം എന്നൊരു
അര്‍ത്ഥമുണ്ടെന്ന് ഇന്നെനിക്ക്
അറിവായി.

23 comments:

moideen angadimugar said...

എന്നും സന്ധ്യക്ക് അവള്‍ കൊളുത്തിയിരുന്ന
ആ തിരിനാളം ഇനി ഉണ്ടാകില്ലന്ന്
അറിയാവുന്നത് കൊണ്ടാണോ?
മുറ്റത്തെ മുല്ലക്കും ഇന്നു മൗനം

:)

ഉമേഷ്‌ പിലിക്കോട് said...

good

ente lokam said...

വേര്‍പാടും മൌനവും ചിലപ്പോള്‍
ഒന്നായി പരിണമിക്കും ...ആശംസകള്‍ ..

yousufpa said...

മൗനം ഒരു എടങ്ങേറ്‌ പിടിച്ച പരിപാടി തന്നെ.,

the man to walk with said...

:(

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നല്ല വരികള്‍

രമേശ്‌ അരൂര്‍ said...

മൌനം ഒക്കെ കൊള്ളാം
പക്ഷെ

അനിയാ തലക്കെട്ട്‌ തന്നെ അക്ഷരപ്പിശകാണല്ലോ!!!!
വേര്‍പാട് അധവാ മൗനം
അഥവാ എന്ന് എഴുതി ശരിയാക്ക് ...ആ കമ്പ്യുട്ടറില്‍ ഈ വാക്ക് ഇല്ലെങ്കില്‍ കോപ്പി ചെയ്തു പേസ്റ്റ് ചെയ്യൂ ..

ഭാനു കളരിക്കല്‍ said...

ആശംസകള്‍ അനുരാഗ്

ajith said...

വേര്‍പാട്....
പ്രിയസഖിയുടെ വേര്‍പാടിന്‍ തീവ്രത വരികളില്‍ വരുന്നില്ല എന്ന് ഒരു തോന്നല്‍

ബൈജൂസ് said...

ഈ ട്വിറ്റർ പക്ഷി ശല്യമാവുന്നുണ്ട്ട്ടോ!

Anonymous said...

ആ വേർപാട് അവസാനത്തെ ഒറ്റവരികയി മതിയായിരുന്നു അല്ലെങ്കിൽ ഓരോ വരികൾ പൂർത്തിയാകുന്നിടത്തും വരണമായിരുന്നു എങ്കിൽ ഒന്നു കൂടി ഭംഗിയായെനെ... മൌനം ഒന്നു കൂടി വാചാ‍ലമാകാമായിരുന്നു വരികളിൽ..... ഇനിയും എഴുതുക ധാരാളം ആശംസകൾ........

ആസാദ്‌ said...

മൌനം വാചാലമ തന്നെ. വേര്‍പാട് വേദനിപ്പിക്കുന മൌനവും. നന്നായിരുന്നു. ഇങ്ങിനെ ശല്ല്യം ചെയ്താല്‍ ആ കിളിയെ ആരെങ്കിലും തള്ളി കൊല്ലും കേട്ടോ. :)

മാനവധ്വനി said...

എന്റെ പ്രീയ സഖിയുടെ വേര്‍പാട്
ആ കുയിലും അറിഞ്ഞുവോ
----------
കുയിലിനെ കൂട്ട്‌ പിടിച്ചാണോ പ്രീയസഖിക്ക്‌ വേണ്ടി മൗനിക്കുന്നത്‌!...
----------------
ഇനിയും എഴുതുക ... ആശംസകൾ

jain said...

ullath parayumpol thullal vararuth. agreed?
anganeyenkil parayate... priyasakhiyude verpadu thankale ottum vedanipichitilla. allenkil a vedana varikaliloode dhvanipikan thankal (kaviyenna nilayil) vijayichilla. maounam tharunna theevratha varikalkidayil illennu parayendi varunnu.

അനുരാഗ് said...

തുടക്കക്കാരന്‍ അല്ലെ ഞാന്‍ ഇനി ശരിആകും,എല്ലാവരുടെയും അഭിപ്രായത്തിനു നന്ദി.

അനുരാഗ് said...

@ബൈജൂസ്ട്വിറ്റർ കിളിയെ എടുത്ത് കളയാന്‍ അറിയില്ല

Raveena Raveendran said...

വേര്‍പാടിന്‍ മൗനം എന്നൊരു
അര്‍ഥമുണ്ടെന്ന്
ഇന്നെനിക്ക് അറിവായി ....
നല്ല വരികള്‍

ബിഗു said...

വേര്‍പ്പാടിന്റെ നൊമ്പരം വരികള്‍ കുറഞ്ഞുപോയി എന്നു തോന്നുന്നു.

ആശംസകള്‍ ശ്രമങ്ങള്‍ തുടരുക :)

ദീപുപ്രദീപ്‌ said...

വേര്‍പാട്‌ ചിലപ്പോള്‍ മാത്രമാണ് മൌനം .ചിലപ്പോള്‍ അതൊരു അട്ടഹാസമായി മാരും .എന്റെ വീക്ഷണമാണ് , ചിലപ്പോള്‍ തെറ്റായിരിക്കാം .എഴുത്ത് തുടരുക .ആശംസകള്‍

ponmalakkaran | പൊന്മളക്കാരന്‍ said...

വേണ്ട... മനസ്സിലെ നിലവിളക്ക് കെടരുത് കെട്ടാൽ പിന്നെ നമ്മളില്ല.

അതിനാൽ മനസ്സിലെ വിളക്കുകെടാതെ നോക്കുമല്ലോ.....

ആശംസകൾ.

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

asamsakal

പ്രിയ.G.നായർ said...

വേര്‍പാടിന്‌ മൗനം എന്നൊരു
അര്‍ത്ഥമുണ്ടെന്ന് ഇന്നെനിക്ക്
അറിവായി.

ഈ വരികൾ ഏറെ ഹൃദ്യമായി.
ആശംസകൾ.

ബ്ലാക്ക്‌ മെമ്മറീസ് said...

അയ്യോ ..എന്നിട്ട് മുറ്റത്തെ മുല്ല എവിടെ??

വന്നതിനും,വായിച്ച് അഭിപ്രായം അറിയിച്ചതിനും നന്ദി