ഭൂമിതന്‍ ഗര്‍ഭപാത്രത്തിലേക്ക് വീണത് |
കാളകുടവിഷം, |
കരിമ്പനകള്‍ നിന്നിരുന്നിടത്തിന്ന് |
വിഷം ഒഴുകുന്നു, |
പുതുനാമ്പുകള്‍ കറുപ്പില്‍ തലപൊക്കുന്നു. |
ഭൂമി(അമ്മ)യുടെ ആയുസില്‍ |
വിഷം കുത്തി വച്ചു. |
നല്‍കിയതൊന്നും പോരാതെ |
കലഹിക്കുന്നു മക്കള്‍. |
മനുഷ്യക്കുഞ്ഞിനെ |
വികൃത ജീവിയായി ജനിപ്പിക്കാന്‍ |
കരാറെടുക്കുന്നു ചുറ്റും, |
പാടങ്ങളിലൊക്കെ പാതി ചീഞ്ഞ |
മീനുകള്‍,കറുത്ത ജലത്തിലെ |
ഇത്തിരി ജീവനായി കേഴുന്നു, |
ഒരിക്കലും മാറ്റാന്‍ പറ്റാത്ത |
ക്യാന്‍സര്‍ വേദന അമ്മ |
കടിച്ചമര്‍ത്തുന്നു,പരിഭവം പറഞ്ഞിട്ടും |
ശാസിച്ചിട്ടുംകാര്യമില്ലെന്ന് അമ്മക്ക് |
മനസിലായി, |
ഇനി എന്ത്? |
പ്രളയം,തീ മഴ, |
അവസാനം. |
Friday, 24 June 2011
ഇനി എന്ത്?
Subscribe to:
Post Comments (Atom)
28 comments:
ആശയത്തിന് നൂറു അഭിനന്ദനം ,,,പ്രകൃതിയോടുള്ള ഈ അനുകമ്പയും ആര്‍ദ്രതയും ഇനിയും നൂറു നൂറു രചനകള്‍ക്ക് വഴിയോരുക്കട്ടെ ..
ഇതിനൊന്നും അവസാനമെന്നൊന്നു ഇല്ല്ല
കലികാലത്തിന്റെ എല്ല ലക്ഷണങ്ങളും അതിന്റെ മൂർത്തന്യാവസ്ഥയിലേക്ക് അടുത്തു കൊണ്ടിരിക്കുന്നു.
നന്നായെഴുതി...
ആശംസകൾ...
ആശയംനന്ന്. കവിത ഒരിത്തിരി കൂടി നന്നാക്കാമായിരുന്നു.ഉദാ :
ഒരിക്കലും മാറ്റാന്‍ പറ്റാത്ത ,
കാന്‍സര്‍ തന്‍ വേദന ,
കടിച്ചമര്‍ത്തുന്നു, അമ്മ...... എന്നോക്കെയാവുമ്പോള്‍ അത് കവിതയാവും.അല്ലെങ്കില്‍....
ആശംസകള്‍
ഭൂമിക്ക് വന്ദനം
അഭിനന്ദനം
>> ഇനി എന്ത്?
പ്രളയം,തീ മഴ,
അവസാനം. <<
അവസാനം അത് തന്നെ. ബ്ലോഗുംപൂട്ടി ഓടെടാ ഓട്ടം!
ആശയം നന്നായെങ്കിലും കവിത നന്നായില്ല കേട്ടൊ അനുരാഗ്
നല്ല ആശയം
Best wishes
ആശംസകള്‍...
ആശംസകള്‍...
പ്രളയം,തീ മഴ,
അവസാനം.
കൊള്ളാം നന്നായി..
നല്ല ആശയം. സര്‍വംസഹ എന്ന് പറഞ്ഞ് എത്രയെന്നുവച്ചിട്ടാ....
ശ്രമിച്ചിരുന്നെങ്കില്‍ അല്പം കൂടി ഭംഗിയായി അവതരിപ്പിക്കാമായിരുന്നു.
അവസാനം പ്രളയം...ഒരു രഹസ്യം പറയട്ടെ? ഓരോരുത്തരും ചിന്തിക്കുന്നത് എന്റെ കാലത്തൊന്നും സംഭവിക്കില്ലെന്നാണ്. എനിക്ക് ശേഷം പ്രളയം വന്നാലെന്ത് എന്ന നിസ്സംഗതയോടെ അവര്‍.
nalla aashayam....
aashamsakal...
വളരെ മികച്ച ഒരു കവിത.
അവസാനം ഒരു ഓര്‍മ്മപ്പെടുത്തലെങ്കില്‍ കൂടി ഒരു നിസ്സംഗത നിഴലിച്ചു.
ആശംസകൾ. നല്ല ആശയം. ഇനിയും എഴുതുമല്ലോ.
നല്ല ആശയം ആശംസകള്‍
:)
പ്രിയപ്പെട്ട സുഹൃത്തേ,
നല്ല വരികള്‍....വിഷയം അതിലും നന്നായി....ഇനിയും എഴുതുക...ഭാവുകങ്ങള്‍!
ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ടു,
സസ്നേഹം,
അനു
രമേശ് അരൂര്‍,സിദ്ധീക്കവീ കെ,Haneefa Mohammed,റശീദ് പുന്നശ്ശേരി,K@nn(())raan*കണ്ണൂരാന്‍!,മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM,mini//മിനി,
the man to walk with, Kalavallabhan,Akbar ,കുസുമം ആര്‍ പുന്നപ്ര,moideen angadimugar ,സോണി ,ajith, ente lokam,Manoraj, പട്ടേപ്പാടം റാംജി ,Echmukutty, ബിഗുകുമാരന്‍, kumaran, anupama എല്ലാവര്‍ക്കും നന്ദി
നല്ല വരികള്‍.. ആശംസകള്‍
കൊള്ളാം. എഴുതുക
ഒരായിരം പ്രാവിശ്യം അഭിനന്ദിച്ചാലും മതിയാവില്ല. അത്രയ്ക്ക് നല്ല ആശയം.
...പാടങ്ങളിലൊക്കെ പാതി ചീഞ്ഞ
മീനുകള്‍,കറുത്ത ജലത്തിലെ
ഇത്തിരി ജീവനായി കേഴുന്നു..!
....പ്രളയം,തീ മഴ,
അവസാനം..
ഹും..! ഇതൊന്നും വേണ്ട..അല്ലാതെ തന്നെ തീര്‍ന്നോളും..!
നല്ല പ്രമേയം..
നന്നായെഴുതി
ആശംസകള്‍..!!
..പരിഹാരവും പറയുക!!
Post a Comment